Connect with us

GULF

അബുദാബി പൊലീസ് മേധാവി കുവൈത്ത് അംബാസ്സഡറുമായി കൂടിക്കാഴ്ച നടത്തി

അബുദാബിയിലെ കുവൈത്ത് എംബസ്സിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-നിയമപരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Published

on

അബുദാബി: അബുദാബി പൊലീസ് കമ്മാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലഫ് അല്‍മസ്‌റൂഇ യുഎഇയിലെ കുവൈത്ത് അംബാസ്സഡര്‍ ശൈഖ് സബാഹ് നാസ്സര്‍ അല്‍ സബാഹയുമായി കൂടിക്കാഴ്ച നടത്തി.അബുദാബിയിലെ കുവൈത്ത് എംബസ്സിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ-നിയമപരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍റാഷിദി, സാമൂഹിക സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് മസഊദ് അല്‍മസ്‌റൂഇ, ബ്രിഗേഡിയര്‍ ഖല്‍ഫാന്‍ അബ്ദുല്ല അല്‍മന്‍സൂരി എന്നിവരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Trending