വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനികന്‍ കൊല്ലപ്പെട്ടെന്നു സൂചന. നിയന്ത്രണ രേഖലയിലെ നഖ്യാല മേഖലയില്‍ ശനിയാഴ്ച്ചയുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടന്നാണ് നിഗമനം.
സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പിലെ സുബേദാര്‍ അഹമ്മദ് ഖാനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അഭിനന്ദന്‍ പാക് പിടിയിലായതിനു ശേഷം പുറത്തുവിട്ട ചിത്രത്തില്‍ ഉണ്ടായിരുന്ന ആള്‍ക്ക് അഹമ്മദ് ഖാനോടു മുഖസാദൃശ്യമുണ്ടെന്നാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

നൗഷേര, സുന്ദര്‍ബനി, പല്ലന്‍വാല മേഖലകളില്‍ നുഴഞ്ഞുകയറ്റം സുഗമമാക്കുന്നതിനു പാക്ക് സൈന്യം പ്രത്യേകമായി അഹമ്മദ് ഖാനെ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന്‍ വര്‍ധമാന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാര്‍ച്ച് ഒന്നിനു മോചിതനായി.