കണ്ണൂര്‍: കണ്ണൂര്‍ കൊമ്മേരിയില്‍ എ.ബി.വി.പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. പേരാവൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ഥി ചിറ്റാരിപ്പറമ്പ് സ്വദേശി ശ്യാംപ്രസാദ് (24) ആണ് വെട്ടേറ്റു മരിച്ചത്. ബൈക്കില്‍ പോവുകയായിരുന്ന ശ്യാം പ്രസാദിനെ കാറില്‍ പിന്‍തുടര്‍ന്നെത്തിയ മുഖംമൂടി സംഘമാണ് കൊലപ്പെടുത്തിയത്. തലശ്ശേരി-കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി ഗവ. ആടു വളര്‍ത്തു കേന്ദ്രത്തിനു സമീപം തടഞ്ഞു നിര്‍ത്തിയാണ് വെട്ടിയത്.

വെട്ടുകൊണ്ട് ഓടിയ ശ്യാംപ്രസാദ് സമീപത്തെ വീട്ടില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ആക്രമികള്‍ പിന്തുടര്‍ന്ന് വീണ്ടും വെട്ടി വീഴ്ത്തുകയായിരുന്നു. തലശ്ശേരിയിലെ ആസ്പത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണു മരണം.