kerala
ആര്‍എസ്എസ് ഗണഗീത വിവാദം: കുട്ടികള്‍ പാടിയത് ദേശഭക്തിഗാനമെന്ന വിശദീകരണവുമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍
വന്ദേഭാരത് എക്‌സ്പ്രസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി.
വന്ദേഭാരത് എക്‌സ്പ്രസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ആര്‍.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി. വിദ്യാര്‍ത്ഥികള്‍ ട്രെയിനില്‍ പാടിയത് ദേശഭക്തിഗാനമാണെന്നും സ്‌കൂളില്‍ ഗണഗീതം ഉള്‍പ്പെടെ എല്ലാ ഗാനങ്ങളും പഠിപ്പിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. റെയില്‍വേ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ട് അല്ല പാടിയതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
വിവാദം ഉണ്ടായതോടെ കുട്ടികള്‍ ആശങ്കയിലാണെന്നും വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചോദിച്ചത് വിഷമം ഉണ്ടാക്കിയെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ശനിയാഴ്ച എറണാകുളം -ബംഗളൂരു വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന സര്‍വീസിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ആര്‍.എസ്.എസ് ഗണഗീതം പാടിയത്. ആദ്യ യാത്രയില്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടാണ് ഗണഗീതം പാടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ സമൂഹമാധ്യമത്തില്‍ പങ്ക്വെച്ചിരുന്നു. വിവാദമായതോടെ മണിക്കൂറുകള്‍ക്കകം പോസ്റ്റ് നീക്കം ചെയ്തു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories11 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
