റിയാദ്: സഊദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ സ്വദേശി മുഹമ്മദ് നിയാസ്, കൊല്‍ക്കത്ത സ്വദേശ് ശുഹ്കര്‍ എന്നിവരാണ് മരിച്ചത്. മഖ്വക്കു സമീപം അബ്റയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഡയന പിക്കപ്പ് വാഹനം നിയന്ത്രണംവിട്ടു അന്‍പതടിയോളം താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇരുവരും തല്‍ക്ഷണം മരിച്ചതായാണ് വിവരം. പെപ്സി കമ്പനി ജീവനക്കാരായ ഇവര്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം കമ്പനിയിലേക്ക് തിരികെ പോകുമ്പോഴായിരുന്നു അപകടം. മൃതദേഹങ്ങള്‍ നിംറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി ദാറുന്നജാത്തില്‍ ശിഹാബുദ്ധീന്‍-സഫിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് നിയാസ്. നാല് വര്‍ഷമായി സഊദിയില്‍ ജോലി ചെയ്യുന്ന നിയാസ് ഡിസംബറില്‍ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലായിരുന്നു.