kerala

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് പൊലീസ് റിപ്പോര്‍ട്ട്

By webdesk11

July 24, 2023

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. ഡിഎംഒയ്ക്ക് എസിപി നല്‍കിയ റിപ്പോര്‍ട്ടിലാണ് ശാസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ട് എന്ന് പറയുന്നത്.

വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ഷിന ഏറെ നാളായി സമരത്തിലാണ്. എന്നാല്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ഒളിച്ചു കളിക്കുകയാണ് ആരോഗ്യവകുപ്പ്. കത്രിക കുടുങ്ങിയതിന് തെളിവില്ല എന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.