തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കഴിഞ്ഞദിവസങ്ങളില്‍ നടന്ന മന്ത്രി ജലീലിനെതിരായ പ്രതിഷേധസമരങ്ങളെ നേരിടുന്നതില്‍ എസിപി മുന്നിലുണ്ടായിരുന്നു.

നിരവധി രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും എസിപിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലും എസിപി സംബന്ധിച്ചിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥരുമായും ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്ത് സമരം നടത്തിയ ഷാഫി പറമ്പില്‍, കെ എസ് ശബരിനാഥന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് എസിപിയുടെ വാഹനത്തിലാണ്. വി വി രാജേഷും എസിപിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.