കൊച്ചി: താരദമ്പതികളായ ദിലീപിനും കാവ്യ മാധവനും പെണ്‍കുഞ്ഞ് ജനിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പുലര്‍ച്ചെ 4.45-നായിരുന്നു കാവ്യ കുഞ്ഞിന് ജന്‍മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.

2016-നവംബര്‍ 25നായിരുന്നു ദിലീപ്-കാവ്യ വിവാഹം.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ലളിതമായ ചടങ്ങോടുകൂടിയായിരുന്നു വിവാഹം നടന്നത്. നടി മഞ്ജുവാര്യറുമായുള്ള വിവാഹത്തില്‍ ദിലീപിന് മീനാക്ഷി എന്നൊരു മകളുണ്ട്.