Connect with us

Culture

നടി ആക്രമിക്കപ്പെട്ട സംഭവം; നടന്‍ മുകേഷിനെ ചോദ്യം ചെയ്യും

Published

on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം.എല്‍എയുമായ മുകേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യല്‍. നേരത്തെ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. പിന്നീട് ദിലീപിന് നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം, നാദിര്‍ഷയേയും മാനേജര്‍ അപ്പുണ്ണിയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും.

ദിലീപ് നായകനായ സൗണ്ട് തോമയുടെ ചിത്രീകരണസമയത്തും അമ്മയുടെ പരിപാരിക്കിടേയും മുകേഷിന്റെ ഡ്രൈവറായിരുന്നു സുനി. അന്നാണ് ദിലീപുമായി മുകേഷ് കൂടുതല്‍ അടുക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനാണ് ചോദ്യം ചെയ്യല്‍. കേസില്‍ എന്തെങ്കിലും തരത്തില്‍ മുകേഷിന് പങ്കുണ്ടോയെന്ന് അറിയാനാണ് ചോദ്യം ചെയ്യല്‍. എന്നാല്‍ വരുംദിവസങ്ങളിലായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. നേരത്തെ മുകേഷിനെ ചുറ്റിപ്പറ്റി ഊഹോപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് മുകേഷിനെ ചോദ്യം ചെയ്യുന്ന കാര്യങ്ങളിലേക്ക് അന്വേഷണംസംഘം എത്തുന്നത്.

അമ്മയുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളവത്തില്‍ മാധ്യമങ്ങള്‍ക്കുനേരെ മുകേഷ് പ്രകോപിതനായത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിലവില്‍ ഇടത് എം.എല്‍.എയായ മുകേഷിനോട് സംഭവത്തില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ ദിലീപിന്റെ അറസ്റ്റിനുശേഷം മാറിനിന്ന മുകേഷ് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

FOREIGN

കെ.​എം.​സി.​സി വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് ആ​ദ​രം

Published

on

യു.​എ.​ഇ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ്‌ ഡെ​സ്‌​കി​ൽ വ​ള​ന്റി​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ദു​ബൈ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ആ​ദ​ര​വ് ന​ൽ​കി.

കോ​ൺ​സു​ലേ​റ്റ് ഹാ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ് ശി​വ​ൻ പ്ര​ശം​സ​പ​ത്രം കൈ​മാ​റി. അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് വെ​മ്മ​ര​ത്തി​ൽ, ഹം​സ ന​ടു​വ​ണ്ണൂ​ർ, ദു​ബൈ കെ.​എം.​സി.​സി വി​മ​ൻ​സ് വി​ങ് പ്ര​സി​ഡ​ന്‍റ്​ സ​ഫി​യ മൊ​യ്‌​ദീ​ൻ, ട്ര​ഷ​റ​ർ ന​ജ്മ സാ​ജി​ദ്, ഷാ​ജി​ത ഫൈ​സ​ൽ എ​ന്നി​വ​ർ പ്ര​ശം​സ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

നാ​ല് മാ​സം നീ​ണ്ട പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ൽ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ സം​ഘ​ട​ന വ​ള​ന്റി​യ​ർ​മാ​ർ നി​സ്വാ​ർ​ഥ സേ​വ​ന​മാ​ണ് അ​വ​ര​വ​രു​ടെ ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ കാ​ഴ്ച​വെ​ച്ച​ത്.

3000 പേ​രെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നും നി​ര​വ​ധി പേ​ർ​ക്ക് യു.​എ.​ഇ​യി​ൽ തു​ട​രു​ന്ന​തി​ന് നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ സാ​ധി​ച്ചു. നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ടി​ക്ക​റ്റി​ന് പ​ണ​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന 100ഓ​ളം പേ​ർ​ക്ക് സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളും ദു​ബൈ കെ. ​എം.​സി.​സി ഹെ​ൽ​പ് ഡെ​സ്കി​ലൂ​ടെ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Continue Reading

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

Trending