കൊച്ചി: വ്യത്യസ്ത അഭിനയമികവില്‍ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. തമിഴ് നടന്‍ സൂര്യയോടുള്ള തന്റെ ആരാധന അടുത്തിടെ താരം തുറന്നടിക്കുകയും ചെയ്തിരുന്നു. സൂര്യയുടെ പിറന്നാള്‍ ആഘോഷിച്ചായിരുന്നു അനുശ്രീ താരത്തോടുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. എന്നാല്‍ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിജയ്-സൂര്യ ഫാന്‍ഫൈറ്റില്‍ ആരാധകരോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് അനുശ്രീ ഇപ്പോള്‍. കഴിഞ്ഞ ദിവസം അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ഒരു ഫോട്ടോയാണ് ഫാന്‍ഫൈറ്റിലേക്ക് നയിച്ചത്. വിജയ് ആരാധകനായ നടന്‍ ബിനീഷ് ബാസ്റ്റിനും വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച അനുശ്രീ വിശദീകരണവുമായി രംഗത്തെത്തി.
താന്‍ പോലും വിചാരിക്കാത്ത തരത്തിലാണ് മറ്റുള്ളവര്‍ ആ പോസ്റ്റിനെ കണ്ടത്. വിജയ് സാറിനെ പോലുള്ള ഒരു വലിയ നടനെ വില കുറച്ച് കാണാന്‍ താന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന ചിന്തയുണ്ടായിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. തന്റെ പോസ്റ്റ് ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നോട് ക്ഷമിക്കുക. മനസ്സില്‍ സൂര്യ സാറിനോടുള്ള ആരാധനയാണുണ്ടായിരുന്നത്. വിജയ് മഹാനായ നടനാണ്. അദ്ദേഹത്തെ മോശമായി കാണിക്കാന്‍ ആഗ്രഹിച്ചിട്ട് പോലുമില്ല. സൂര്യയെയും വിജയിയെയും താരതമ്യം ചെയ്തിട്ടില്ല. ഒരു വ്യക്തിയെന്ന നിലയില്‍ സൂര്യ ഫാന്‍ ആണന്നേയുള്ളൂ. ഒരാള്‍ അയച്ചു തന്ന ഫോട്ടോ പോസ്റ്റു ചെയ്തുവെന്നുമാത്രം. പ്രേക്ഷകരുടെ പിന്തുണ കൊണ്ടു മാത്രമാണ് മുന്നോട്ടു പോകുന്നത്. ഇനിയും അത് വേണം. ഈ സംഭവം കാരണം അത് ഇല്ലാതാകരുതെന്നും അനുശ്രീ ഫേസ്ബുക്കില്‍ ലൈവിലൂടെ പറഞ്ഞു.

Watch Video: