Connect with us

india

നടി ദീപിക പദുകോണ്‍ ആശുപത്രിയില്‍

നിലവില്‍ നടി സുഖം പ്രാപിച്ചതായാണ് വിവരം.

Published

on

ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ബോളിവുഡ് നടി ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിച്ചത്.

ആരോഗ്യ നിലയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. നിലവില്‍ നടി സുഖം പ്രാപിച്ചതായാണ് വിവരം.

നേരത്തെ ജൂണ്‍ 15ന് ഹൈദരാബാദില്‍ വെച്ച്‌ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു അത്. നടന്‍ പ്രഭാസിനൊപ്പമുള്ള പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍

അധിക സിലിണ്ടര്‍ വേണമെങ്കില്‍ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍പ്പടെ നല്‍കി ഡീലര്‍മാര്‍ മുഖേനെ അപേക്ഷ നല്‍കാമെന്നാണ് കമ്പനികള്‍ പറയുന്നത്.

Published

on

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ഉപയോഗ നിയന്ത്രണം പ്രാബല്യത്തില്‍. ഒരു വര്‍ഷം പതിനഞ്ച് സിലിണ്ടര്‍ മാത്രമെ ഇനി മുതല്‍ ലഭിക്കു.ഗാര്‍ഹിക പാചക വാതകത്തിന്റെ ദുരുപയോഗവും അമിത ഉപയോഗവും തടയാനാണ് പുതിയ നിയന്ത്രണം.കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊതുമേഖലാ കമ്പനികള്‍ നിയന്ത്രണം നടപ്പാക്കി തുടങ്ങി. ഇനി മുതല്‍ പതിനഞ്ച് സിലിണ്ടര്‍ വാങ്ങി കഴിഞ്ഞാല്‍ പതിനാറാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കില്ല.

നിയന്ത്രണം പരസ്യമായി പ്രഖ്യാപിക്കാതെ രഹസ്യമായി നടപ്പാക്കിയതോടെ സാമ്പത്തിക വര്‍ഷവസാനം എത്തുമ്‌ബോള്‍ കൂടുതല്‍ ഉപയോഗമുള്ള വീടുകളില്‍ പാചകവാതക ക്ഷാമം നേരിടുമെന്നുറപ്പായി. എന്നാല്‍ കേരളത്തില്‍ ശരാശരി ഉപയോഗം ഒരു കുടുംബത്തില്‍ പ്രതിവര്‍ഷം പന്ത്രണ്ട് സിലിണ്ടറിന് താഴെയാണെന്ന് ഡീലര്‍മാര്‍ പറയുന്നു.

അധിക സിലിണ്ടര്‍ അനുവദിക്കാനുള്ള ചുമതല കമ്പനിയുടെ വിവേചന അധികാരത്തിലുള്‍പ്പെടും.അധിക സിലിണ്ടര്‍ വേണമെങ്കില്‍ വീട്ടിലെ അംഗസംഖ്യ തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പുള്‍പ്പടെ നല്‍കി ഡീലര്‍മാര്‍ മുഖേനെ അപേക്ഷ നല്‍കാമെന്നാണ് കമ്പനികള്‍ പറയുന്നത്.

Continue Reading

india

രാജ്യത്ത് വിമാനത്താവളങ്ങളില്‍ ഇനി മുഖം മതി

ഏഴു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

Published

on

ന്യൂഡല്‍ഹി: വിമാന യാത്രികര്‍ക്ക് എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ നടപടികള്‍ വേഗത്തിലാക്കാനായി ആവിഷ്‌കരിച്ച ഫേഷ്യല്‍ റക്കഗ്നിഷന്‍ സംവിധാനം രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ബോര്‍ഡിങ് പാസുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ആദ്യ ചെക്ക് ഇന്‍ പോയിന്റില്‍ നിന്ന് യാത്രക്കാരനക്കുറിച്ചുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഇത് ബോര്‍ഡിങ് പാസുമായി ബന്ധിപ്പിക്കും. തുടര്‍ന്നുള്ള ചെക്ക് ഇന്‍ പോയിന്റില്‍ യാത്രക്കാരന്‍ രേഖകള്‍ അനുമതിക്കായി സമര്‍പ്പിക്കുകയോ കാത്തിരിക്കുകയോ ചെയ്യേണ്ടി വരില്ല. പകരം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തുമ്പോള്‍ തന്നെ ഫേഷ്യല്‍ റക്കഗ്നിഷന്‍ സംവിധാനം വഴി യാത്രക്കാരനെ തിരിച്ചറിയുന്നതിനാല്‍ നേരിട്ട് കടന്നുപോകാനാകും.

ഏഴു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ മൂന്ന് വിമാനത്താവളങ്ങളിലാണ് ഇന്നലെ സംവിധാനം നിലവില്‍ വന്നത്. ഡല്‍ഹി, മുംബൈ, വരാണസി വിമാനത്താവളങ്ങളിലാണിത്. ആഭ്യന്തര വിമാന യാത്രക്കാരെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ അനുവദിക്കുക. പരീക്ഷണം വിജയകരമായാല്‍ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും രാജ്യാന്തര യാത്രക്കാര്‍ക്കുമായി പദ്ധതി വ്യാപിപ്പിക്കും.ഹൈദരാബാദ്, കൊല്‍ക്കത്ത, പുനെ, വിജയവാഡ വിമാനത്താവളങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത.് 2023 മാര്‍ച്ചിനു മുമ്പായി ഈ വിമാനത്താവളങ്ങളിലും എഫ്.ആര്‍.ടി നിലവില്‍ വരും.

 

Continue Reading

india

സി.പി.എം ക്വാറിമാഫിയയുടെ സ്വന്തം പാര്‍ട്ടി; സി.പി.എമ്മിന് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ സംഭാവന ലഭിച്ചത് ക്വാറിഉടമകളില്‍നിന്നാണെന്ന് രേഖ

2021ല്‍ സംഭാവനയായി പാര്‍ട്ടിക്ക്കിട്ടിയത് 12 കോടിയാണ്.

Published

on

സി.പി.എമ്മിന് കഴിഞ്ഞവര്‍ഷം ഏറ്റവുംകൂടുതല്‍ സംഭാവന ലഭിച്ചത് ക്വാറിഉടമകളില്‍നിന്നാണെന്ന് രേഖ.  പാര്‍ട്ടി അഖിലേന്ത്യാസെക്രട്ടറിസീതാറാം യെച്ചൂരി തെരഞ്ഞെടുപ്പുകമ്മീഷന് നല്‍കിയകത്തിലാണീ വിവരം.

20,000 രൂപയില്‍കൂടുതല്‍ സംഭാവന നല്‍കിയവരുടെപട്ടികയാണ ്കമ്മീഷന് ലഭിച്ചിട്ടുള്ളത്. സംഭാവന തന്നവരില്‍മൂന്നിലൊന്നുപേരും ക്വാറി ഉടമകളാണ്. രണ്ടാമതുള്ളത് സമുദ്രോല്‍പന്ന കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്.33 വ്യക്തികളാണ് ക്വാറി ഉടമകളായി കാട്ടിയിട്ടുള്ളത്.
2021ല്‍ സംഭാവനയായി പാര്‍ട്ടിക്ക്കിട്ടിയത് 12 കോടിയാണ്. സ്വര്‍ണവ്യാപാരം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍നിന്നും സംഭാവനയായി വന്‍തുക ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Continue Reading

Trending