നടി മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. വിവാഹനിശ്ചയം 22ന് സര്‍ജയുടെ വസതിയിലാണ് നടക്കുക. ഡിസംബര്‍ ആറിനാണ് ഇരുവരുടേയും വിവാഹം.

Chiranjeevi-Sarja-1-1വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് പ്രവേശിച്ച മേഘ്‌ന ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടഗര എന്ന ചിത്രത്തിലാണ് ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചത്. രണ്ടുവര്‍ഷത്തെ സൗഹൃദബന്ധം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.