india

അദാനിക്കെതിരെ നേരത്തെ അന്വേഷണം നടന്നിരുന്നു ; കുറ്റവിമുക്തനാക്കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്

By webdesk15

September 01, 2023

ഗൗതം അദാനിക്കെതിരെ നേരത്തെ ഡിആർഐ അന്വേഷണം നടത്തിയിരുന്നതായി ഫിനാൻഷ്യൽ ടൈംസ്.നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ സെബി അന്വേഷണം അവസാനിപ്പിച്ച് അദാനിക്ക് ക്ലീൻ ചിറ്റ് നൽകി. ഡിആർഐ വിധിനിർണയ അതോറിറ്റിയാണ് കേസ് അവസാനിപ്പിച്ച് തീർപ്പുകൽപ്പിച്ചത് എന്നും ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.ആദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ച് 2014ൽ അന്വേഷണം നടന്നിരുന്നു എന്നാണ് ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ട്.2014ൽ ഡിആർഐ അന്വേഷണത്തിന്റെ വിശദാംശങ്ങൾ കൂടുതൽ പരിശോധനയ്ക്കായി സെബിക്ക് കൈമാറിയിരുന്നുവെന്നും റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.അദാനിക്കെതിരായ ആരോപണം സെബി നേരത്തെ പരിശോധിച്ചതിലെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്നും 2011മുതൽ 2017വരെ സെബി ചെയർമാനായിരുന്ന യു കെ സിൻഹ, അദാനി മാധ്യമ സ്ഥാപനം ഏറ്റെടുത്തപ്പോൾ അതിന്റെ തലപ്പത്തെത്തി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. .