kerala

സെക്രട്ടേറിയറ്റില്‍ സീലിംഗ് ഇളകി വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരിക്ക്

By webdesk13

October 05, 2024

സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡീഷണൽ സെക്രട്ടറിക്ക് പരുക്ക്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിനാണ് പരുക്കേറ്റത്. പഴയ നിയമസഭ മന്ദിരത്തിന്‍റെ മുകളിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ഫാൾസ് സീലിംഗ് അടർന്ന് വീണാണ് അപകടമുണ്ടായത്. അലൂമിനിയം സീലിംഗ് ട്യൂബ് ലൈറ്റ് ഉൾപ്പെടെ തകർന്ന് വീഴുകയായിരുന്നു.

ഉച്ചയ്ക്ക് 2ന് ആയിരുന്നു സംഭവം. ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന അഡീഷണൽ സെക്രട്ടറിയുടെ തലക്ക് മുകളിലേക്കാണ് സീലിംഗ് പതിച്ചത്. ഉടൻ തന്നെ അജി ഫിലിപ്പിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹകരണ വകുപ്പിന്‍റെ അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമ വകുപ്പിന്‍റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നത്.