kerala

കാര്‍ഷിക സര്‍വകലാശാലാ ഫീസ് വര്‍ധന: സിപിഐ വകുപ്പിനെതിരെ എസ്എഫ്‌ഐ സമരം

By webdesk14

October 28, 2025

തിരുവനന്തപുരം: സിപിഐ വകുപ്പിനെതിരെ സമരവുമായി എസ്എഫ്‌ഐ. കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്‌ഐയുടെ സമരം. പിഎം ശ്രീ വിഷയത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് എസ്എഫ്‌ഐ പ്രതിഷേധം. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്ത് ഇന്ന് കാര്‍ഷിക സര്‍വകലാശാലയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

ഫീസ് വര്‍ധന ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം. പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ എഐഎസ്എഫ്, എഐവൈഎഫ് എന്നിവര്‍ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്‌ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം ഒപ്പിട്ട നിലപാട് വിദ്യാഭ്യാസവകുപ്പും മന്ത്രിയും തിരുത്തണമെന്നാവശ്യപ്പെട്ടാണ് എഐവൈഎഫ് പ്രതിഷേധം.