കാര്‍ഷിക നിയമങ്ങള്‍ വീണ്ടും നടപിലാക്കുമെന്ന സൂചനയുമായി കേന്ദ്രം. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇത് സംമ്പന്ധിച്ച്
സൂചന നല്‍കിയത്. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട തീരുമാനം ഉചിതമായ സമയത്തെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ഒരു പൊതുപരിപാടിയിലാണ് നരേന്ദ്ര സിംഗ് തോമറുടെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ വിഷമമില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു.