ലണ്ടന്‍: ക്ലബ്ബിനു വേണ്ടി 200 ഗോളുകളെന്ന നാഴികക്കല്ല് സെര്‍ജിയോ അഗ്വേറോ പിന്നിട്ടപ്പോള്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി. ഇരുപകുതികളിലായി അഗ്വേറോയാണ് രണ്ട് ഗോളും നേടിയത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ്, ലീഗ് സീസണിന്റെ വരവറിയിച്ചു കൊ
ണ്ടുള്ള കമ്മ്യൂണിറ്റി ഷീല്‍ഡ് എഫ്.എ കപ്പ് ജേതാക്കള്‍ നേടുന്നത്.
പുതിയ കോച്ച് മൗറിഷ്യോ സാറിക്കു കീഴില്‍ കളിച്ച ചെല്‍സിക്കെതിരെ തുടക്കം മുതലേ സിറ്റിക്ക് ആധിപത്യമുണ്ടായിരുന്നു. 13-ാം മിനുട്ടില്‍ ഫിലിപ് ഫോഡന്റെ പാസില്‍ നിന്നായിരുന്നു അര്‍ജന്റീനാ താരത്തിന്റെ ആദ്യ ഗോള്‍. 58-ാം മിനുട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വ നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിച്ച് രണ്ടാം ഗോളും നേടി. മാഞ്ചസ്റ്റര്‍ സിറ്റിക്കായി 200 ഗോളടിക്കുന്ന ആദ്യ താരമാണ് അഗ്വേറോ.