Connect with us

kerala

പിസി ചാക്കോയോ തള്ളി എ.കെ ശശീന്ദ്രന്‍; ‘ജനാധിപത്യപരമായി അദ്ദേഹം പെരുമാറണമായിരുന്നു’

അതേസമയം എന്‍സിപി പ്രസിഡന്റായി തോമസ് കെ തോമസിനെ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുടെ രാജിയില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. രാജിവെക്കാന്‍ പിസി ചാക്കോയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു വനംമന്ത്രിയുടെ പ്രതികരണം. രാജിക്കത്ത് കൊടുക്കുന്ന വേളയില്‍ അദ്ദേഹം തന്നെ വിളിച്ചിരുന്നു. രാജി വെക്കുന്നതിന് മുന്‍പ് ഇക്കാര്യം തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്‍സിപിക്ക് വളരെ നിര്‍ണായകമാണ്. പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കേണ്ട എന്ന് കരുതിയാകും ചാക്കോ രാജിവെച്ചത്. പാര്‍ട്ടിയില്‍ സ്‌ളിപ്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ആര്‍ക്കും ആലോചിക്കാന്‍ കഴിയില്ല. രാജിവെച്ചാലും എല്ലാവരും ചേര്‍ന്ന് ഒത്തൊരുമയോടെ മുന്നോട്ട് പോകും എന്നും വനംമന്ത്രി വ്യക്തമാക്കി.

അതേസമയം പിസി ചാക്കോ പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യപരമായി പെരുമാറണമായിരുന്നു എന്നും ശശീന്ദ്രന്‍ വിമര്‍ശിച്ചു. സീനിയര്‍ നേതാക്കന്മാരെ പിസി ചാക്കോ കേള്‍ക്കണമായിരുന്നു. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് പുറത്തുള്ള രാഷ്ട്രീയത്തില്‍ ചാക്കോയ്ക്ക് സാധ്യതയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം എന്‍സിപി പ്രസിഡന്റായി തോമസ് കെ തോമസിനെ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും യോഗ്യരല്ലേ എന്നും പൊതുജീവിതത്തിലെ അനുഭവവും പരിചയസമ്പത്തും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം ആണെന്നും ശരത് പവാര്‍ എന്ത് തീരുമാനം എടുത്താലും അതിനോട് പാര്‍ട്ടി അംഗങ്ങളെല്ലാം പൂര്‍ണമായി സഹകരിക്കുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ആര് എന്‍സിപി പ്രസിഡന്റായാലും താന്‍ സഹകരിക്കുമെന്നും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. അടുത്ത എന്‍സിപി പ്രസിഡന്റിനെ തീരുമാനിക്കാനുള്ള ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമാണ്. അതേ സമയം മന്ത്രിമാറ്റ ചര്‍ച്ചയിലും അദ്ദേഹം പ്രതികരിച്ചു. ഇപ്പോള്‍ അത്തരത്തിലൊരു ചര്‍ച്ച പാര്‍ട്ടിയിലില്ല..ശരദ് പവാര്‍ തന്നോട് രാജിവെയ്ക്കാന്‍ പറഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും താന്‍ രാജിവെയ്ക്കും. പക്ഷേ മന്ത്രിസഭയില്‍ എന്‍സിപിയുടെ പാര്‍ട്ടി പ്രതിനിധി ഉണ്ടായിരിക്കണം എന്ന ഒറ്റ ഉപാധി മാത്രമേ തനിക്ക് ഉള്ളൂവെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

kerala

സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനിയില്ല; ശാരദാ മുരളീധരന്‍

32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു

Published

on

സര്‍ക്കാരിന്റെ ഒരു പദവിയിലേക്കും ഇനി തിരികെയില്ലെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. പൂര്‍ണ്ണ സംതൃപ്തിയോടെയാണ് പടിയിറക്കമെന്നും ചീഫ് സെക്രട്ടറി എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് വയനാടിന് വേണ്ടിയാണെന്നും ശാരദാ മുരളീധരന്‍ പറഞ്ഞു. 32 വര്‍ഷത്തെ സര്‍വീസ് ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുബശ്രീയിലെ കാലമെന്നും ശാരദാ പറഞ്ഞു.

നിറത്തിന്റെ പേരില്‍ താന്‍ നേരിടേണ്ടി വന്ന വ്യക്തി അധിക്ഷേപത്തെക്കുറിച്ചും ശാരദ സംസാരിച്ചു. ‘നിറത്തിന്റെ പേരില്‍ പലപ്പോഴും അധിക്ഷേപിക്കപ്പെട്ടു. നേരിടേണ്ടി വന്ന അധിക്ഷേപം സമൂഹത്തിന്റെ സമൂഹത്തിലുള്ള ചിന്തയുടെ ഒരു പ്രതിഫലനമാണ്. ആ പ്രതിഫണത്തെയാണ് ഞാന്‍ തുറന്ന് കാട്ടിയത്. ഒരു വ്യക്തി ഒരു സമയത്ത് പറഞ്ഞതല്ല. പല വ്യക്തികള്‍ പല സമയത്ത് പറഞ്ഞതിന്റെ ഓര്‍മ്മയാണത്. അതിനാല്‍ തന്നെ ആള്‍ ആരെന്നത് പ്രസക്തമല്ല,’ ശാരദാ മുരളീധരന്‍ വ്യക്തമാക്കി.

Continue Reading

kerala

മംഗളൂരുവിലെ ആള്‍കൂട്ട കൊലപാതകം; അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍

കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്.

Published

on

മംഗളൂരുവില്‍ ആള്‍കൂട്ട മര്‍ദനത്തില്‍ വയനാട് പുല്‍പ്പള്ളി സ്വദേശി അഷറഫ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായത് ആര്‍എസ്എസ്, ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി സഹോദരന്‍ ജബ്ബാര്‍ പറഞ്ഞിരുന്നു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ ചോലക്കുണ്ട് ഖബര്‍സ്ഥാനില്‍ നടക്കും.

മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്ര മൈതാനത്ത് ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്ന സ്ഥലത്ത് ആള്‍ക്കൂട്ട ആക്രമണത്തിലാണ് കൊലപാതകമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചു. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മര്‍ദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.

Continue Reading

Trending