ജനകീയ കൂട്ടായ്മയിലൂടെ പണം പിരിച്ച് ‘1921’ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച സംവിധായകന്‍ അലി അക്ബറിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. 900 സ്‌ക്വയര്‍ ഫീറ്റില്‍ ഷൂട്ടിംഗ് ഫ്‌ലോര്‍ ഉയരുന്നു എന്ന് കുറിച്ച് അദ്ദേഹം പങ്കിട്ട ചിത്രം ഇപ്പോള്‍ ട്രോളുകളിലും നിറയുകയാണ്.

ബ്രഹ്മാണ്ഡ സെറ്റില്‍ സിനിമ ഒരുക്കുന്ന രാജമൗലി ഔട്ടാകുമോ എന്നാണ് ട്രോളുകള്‍. ‘എവിടെ, ഈ സിനിമ നടക്കില്ല എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവര്‍ എവിടെ’ എന്ന ചോദ്യവുമായി മറു ട്രോളുകളും സജീവമാണ്. എന്നാല്‍ ആര് എന്ത് പറഞ്ഞാലും സിനിമ പൂര്‍ത്തിയാക്കുമെന്ന് ഉറച്ച നിലപാടിലാണ് അലി അക്ബര്‍.

ടീമിന് പുതിയ ക്യാമറ കിട്ടിയ വിവരവും അദ്ദേഹം പങ്കുവക്കുന്നു. അലി അക്ബര്‍ പങ്കുവച്ച അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ സിനിമ നിര്‍മിക്കാനായി ഇതിനോടകം എത്തിയിട്ടുണ്ട്.