കോഴിക്കോട്: സ്വന്തംവീട്ടുമുറ്റത്ത് ഒരുക്കുന്ന സിനിമാ സെറ്റിന്റെ ചിത്രം പുറത്തുവിട്ട് സംവിധായകന്‍ അലി അക്ബര്‍. 1921, പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടി സജ്ജമാക്കുന്ന സെറ്റിന്റെ ചിത്രമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ദൂരെ നിന്ന് നോക്കുമ്പോള്‍ മമധര്‍മ്മ വളരെ ചെറുതാണ്. അടുക്കുമ്പോള്‍ അതിന്റെ വിശാലത തൊട്ടറിയാം.

ഒരുസമൂഹത്തിന്റെ വിയര്‍പ്പിനോടൊപ്പം എന്റെ വിയര്‍പ്പും കൂടിചേരുമ്പോള്‍ ഉയരുന്ന തൂണുകള്‍ക്ക് ബലം കൂടും എന്ന് ഫോട്ടോയ്ക്ക് താഴെകുറിച്ചു. പോസ്റ്റിനെ പിന്തുണച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ജനകീയ കൂട്ടായ്മയിലൂടെ 1921 സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചതിലൂടെയാണ് അലി അക്ബറിന്റെ പുതിയ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞത്.

ഒരുകോടി രൂപ ഇതിനകം അക്കൗണ്ടിലെത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇതിന് ശേഷം അലി അക്ബറിനെതിരെ ട്രോള്‍ അക്രമവും രൂക്ഷമാണ്