X

മലയാളി താരം സഹല്‍ ഇന്ത്യയിലെ മികച്ച യുവതാരം, ഛേത്രി മികച്ച താരം

ഇന്ത്യയിലെ മികച്ച യുവ ഫുട്‌ബോള്‍ താരത്തിനുള്ള എമേര്‍ജിംഗ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കണ്ണൂരുകാരനായ സഹല്‍ അബ്ദുല്‍ സമദിന്. സമദ് ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമാണ്. ഇന്ത്യയിലെ മികച്ച താരമായി ആറാം തവണയും ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു.

കേരള ബ്ലാസ്‌റ്റേഴ്‌സിനായി കഴിഞ്ഞ സീസണില്‍ മിന്നും പ്രകടനമാണ് സഹലിനെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയുടെ അണ്ടര്‍ 23 ടീമിനായും ഇന്ത്യന്‍ സീനിയര്‍ ടീമിനായും ഈ സീസണില്‍ സഹല്‍ കളിച്ചിട്ടുണ്ട്.
ബംഗളൂരു എഫ്‌സിക്കായും ദേശീയ ടീമിനായും പുറത്തെടുത്ത പ്രകടനമാണ് ഛേത്രിയെ രാജ്യത്തെ മികച്ച താരമാക്കിയത്. ആശാലത ദേവിയെ മികച്ച വനിതാ ഫുട്‌ബോളറായും തിരഞ്ഞെടുത്തു.

web desk 3: