X

15 റണ്‍സിന് ഓള്‍ഔട്ട്; ടി20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍

ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായ റെക്കോര്‍ഡിന് ഉടമകളായി സിഡ്നി തണ്ടര്‍സ്. ആസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗിലാണ് സംഭവം. അഡലൈഡ് സ്‌ട്രൈക്കേഴ്‌സിന് എതിരായ മത്സരത്തിലാണ് സിഡ്നി തണ്ടര്‍സ് ഈ നാണക്കേട് വാങ്ങിയത്.

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ അഡലൈഡ് സ്‌ട്രൈക്കേഴ്‌സ് 140 റണ്‍ നേടി. എന്നാല്‍ 5.5 ഓവറില്‍ 15 റണ്‍സ് മാത്രമാണ് സിഡ്നി തണ്ടര്‍സിന് നേടാനായത്. അപ്പോഴേക്കും എല്ലാവരും പുറത്തായിരുന്നു.

ഇംഗ്ലണ്ട് സൂപ്പര്‍താരം അലക്‌സ് ഹൈല്‍സ്, ദക്ഷിണാഫ്രിക്കയുടെ താരം റൈലി റൂസോവ് തുടങ്ങിയ വന്‍ താരങ്ങള്‍ അടങ്ങിയിരുന്ന ടീമാണ് 15 റണ്‍സിന് പുറത്തായത്. ഒരു താരം പോലും രണ്ടക്കം പോലും കടന്നില്ല.

 

web desk 3: