Culture
അഞ്ചാം ഘട്ടം; അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങള്‍ നാളെ ബൂത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.
ജമ്മുകശ്മീരിലും രാജസ്ഥാനിലും അഞ്ചാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ബിഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
ഉത്തര്‍പ്രദേശില്‍ പതിനാലും രാജസ്ഥാനില്‍ പന്ത്രണ്ടും ബംഗാള്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഏഴ് വീതവും ബിഹാറില്‍ അഞ്ചും ജാര്‍ഖണ്ഡില്‍ നാലും ജമ്മുകശ്മീരില്‍ രണ്ടും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനിയും ഏറ്റുമുട്ടുന്ന അമേഠിയാണ് അഞ്ചാംഘട്ടത്തില്‍ ശ്രദ്ധേയമായ മണ്ഡലം. സോണിയാ ഗാന്ധി(റായ്ബറേലി), രാജീവ് പ്രതാപ് റൂഡി(മുസഫര്‍പുര്‍), അര്‍ജുന്‍ മുണ്ട(റാഞ്ചി), ജയന്ത് സിന്‍ഹ(ഹസാരിബാഗ്), രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കൃഷ്ണ പുനിയ(ജയ്പൂര്‍ റൂറല്‍), രാജ്‌നാഥ് സിങ്, പൂനം സിന്‍ഹ(ലഖ്‌നൊ) ദിനേഷ് ത്രിവേദി(ബാരക്പുര്‍) എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍.
റായ്ബറേലിയിലും അമേഠിയിലും ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥിയായാണ് സോണിയയും രാഹുലും മത്സരിക്കുന്നത്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ നേതാക്കളെല്ലാം സജീവമായി രംഗത്തുണ്ടായിരുന്നു. അമേഠിയില്‍ എസ്പി പ്രവര്‍ത്തകര്‍ രാഹുലിന്റ പ്രചാരത്തിന് എത്തിയതും ബിജെപി ക്യാമ്പിന് തിരിച്ചടിയായി.
റായ്ബറേലിയിലും, അമേഠിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന് പ്രവര്‍ത്തകരോട് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. കോണ്‍ഗ്രസുമായി ബി.എസ്.പിക്ക് യാതൊരുവിധ സഖ്യവുമില്ല. എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്താന്‍ അമേത്തിയിലും, റായ്ബറേലിയിലും തങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും.
എസ്.പിയും കോണ്‍ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മായാവതി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നതിനിടെ കോണ്‍ഗ്രസ്, എസ്.പി നേതാക്കള്‍ വേദി പങ്കിടുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. റായ്ബറേലിയില്‍ നടന്ന എസ്.പി യോഗത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്‍ശം. എന്നാല്‍ ഇതിനു പിന്നാലെ മോദിയെ തള്ളിയാണ് മോറായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസിന് വോട്ടുചെയ്യണമെന്ന അഭ്യര്‍ഥനയുമായി മായാവതി രംഗത്തെത്തിയിട്ടുളളത്
രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ അമേഠിയിലും ഹരിയാനയിലെ ഗുഡ്ഗാവിലും പ്രചാരണത്തിനെത്തി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ ബി.ജെ.പി തടഞ്ഞുവെച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
ഉത്തര്‍ പ്രദേശില്‍ ബിജെപി തകര്‍ന്നടിയുമെന്നും മതേതരമുന്നണി വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്ഥാനാര്‍ഥിയില്ലാത്ത യുപിയിലെ മണ്ഡലങ്ങളില്‍ പാര്‍ട്ടി മതേതരമുന്നണിയെ സഹായിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അമേഠിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി യു.പിയിലും ബിഹാറിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുത്തു. എന്നാല്‍ ബംഗാളിലും ജാര്‍ഖണ്ഡിലും ഫോനി ചുഴലിക്കാറ്റ് അവസാനവട്ട പ്രചാരണങ്ങളുടെ നിറംകെടുത്തി.

അതേസമയം അഞ്ചാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പേള്‍ ഇതുവരെ വോട്ടെടുപ്പ് നടന്ന 374 ലോക്സഭാ മണ്ഡലങ്ങളില്‍ നൂറില്‍ താഴെ സീറ്റുകള്‍ മാത്രമേ ബി.ജെ.പിക്ക് നേടാന്‍ കഴിയുകയുള്ളൂ എന്നാണ് ആഭ്യന്തര വിലയിരുത്തല്‍. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്നും ആഭ്യന്തര റിപ്പോര്‍ട്ട്.
ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മേയ് 12, മേയ് 19 എന്നീ തീയതികളിലാണ് വോട്ടെടുപ്പ്. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലംപ്രഖ്യാപനവും നടക്കും.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു