സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ നേരവും പ്രേമവും ഗംഭീര ചിത്രങ്ങളാണെന്ന് നടന്‍ കാര്‍ത്തി. കാഷ്‌മോര ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് താരം അല്‍ഫോന്‍സ് പുത്രനെക്കുറിച്ച് വാചാലനായത്.

സിരുതൈ എന്ന ചിത്രത്തിന്റെ സമയത്ത് അല്‍ഫോന്‍സ് പുത്രന്‍ കഥ പറയാന്‍ വന്നിരുന്നു. എന്നാല്‍ തിരക്കുകള്‍ കാരണം ചെയ്യാന്‍ കഴിഞ്ഞില്ല. അല്‍ഫോന്‍സിന്റെ നേരവും പ്രേമവും കണ്ടു. ശരിക്കും രണ്ടും ഗംഭീരമാണ്. അദ്ദേഹത്തിന്റെ സിനിമ ഒരു ആഗ്രഹമാണെന്നും കാര്‍ത്തി പറഞ്ഞു.

മോഹന്‍ലാലിന്റെ ആരാധകനാണ് താനെന്നും മമ്മുട്ടി ചിത്രങ്ങള്‍ വീണ്ടും കാണാറുണ്ടെന്നും കാര്‍ത്തി പറഞ്ഞു. മലയാളത്തിലെ തിരക്കഥാകൃത്തുക്കള്‍ അത്ഭുതമാണെന്നും കാര്‍ത്തി പറഞ്ഞു.