പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തി കാട്ടുകയെന്നതാണ് നിലവില്‍ ഏതൊരു ബിജെപി പ്രവര്‍ത്തകന്റെയും ‘ദൗത്യം’. ഇതിനായി എന്ത് മണ്ടത്തരവും വിളിച്ചുപറയാമെന്നാണ് ബിജെപിക്കാര്‍ കരുതുന്നത്.

മോദിയെ പൊക്കി ബിജെപി നേതാവ് നടത്തിയ പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപക പരിഹാസമുയരുന്നുണ്ട്.

സോഷ്യല്‍മീഡിയയില്‍ വൈറലായ ഒരു വീഡിയോ ഉയര്‍ത്തിക്കാട്ടിയാണ് കേരളത്തിലെ ഒരു ബിജെപി നേതാവ് രംഗത്തുവന്നത്. നാലു വയസുകാരന്‍ കുട്ടിയെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് എടുത്തുയര്‍ത്തി സംസാരിക്കുന്നതാണ് ഈ നേതാവ് വളച്ചൊടിച്ചത്.

ആരെയാണ് ഇഷ്ടം എന്ന് ട്രംപ് ചോദിക്കുമ്പോള്‍ മോദിയെന്ന് കുട്ടി പറയുന്നതെന്നാണ് ഇയാളുടെ പ്രചാരണം. ഇത് പൊതുവേദിയില്‍ പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ട്രംപ് ചോദിക്കുന്നത് ഇതൊന്നുമായിരുന്നില്ല. മാതാപിതാക്കള്‍ക്കൊപ്പമോ ട്രംപിന്റെ ഒപ്പമോ പോകാന്‍ ആഗ്രഹം എന്ന ട്രംപിന്റെ ചോദ്യത്തിന് മറുപടിയായി കുട്ടി പറയുന്നത് ട്രംപ് എന്നാണെന്നാണ് വീഡിയോയിലുള്ളത്.

Watch Video: