Connect with us

News

ട്രംപിന്റെയും നെതന്യാഹുവിന്റെയും കൂടിക്കാഴ്ച്ച; ഗസ്സയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാകും; മുന്നറിയിപ്പുമായി യുഎന്‍

അല്‍ശിഫ ആശുപത്രി ഉള്‍പ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍.

Published

on

ഇന്ന് വൈറ്റ് ഹൗസില്‍ യുഎസ്പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രഈല്‍ പ്രധാനന്ത്രി ബിന്യാമിന്‍ നെതന്യാഹുവും നിര്‍ണായക കൂടിക്കാഴ്ച നടക്കാനിരിക്കെ ഗസ്സയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎന്‍. അല്‍ശിഫ ആശുപത്രി ഉള്‍പ്പെടെ ഗസ്സയിലെ അവശേഷിച്ച സൗകര്യങ്ങളും തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍.

ഗസ്സ യുദ്ധവിരാമം ഉടന്‍ ഉണ്ടാകുമെന്ന യുഎസ് പ്രഖ്യാപനത്തിനിടയില്‍ ട്രംപും നെതന്യാഹുവിന്റെയും ഇന്നത്തെ ര്‍ച്ച ഏറെ നിര്‍ണായകമാണ്. ഏതു സാഹചര്യത്തിലും യുദ്ധം നിര്‍ത്തില്ലെന്ന നിലപാടില്‍ തന്നെയാണ് നെതന്യാഹുവും ഇസ്രഈല്‍ മന്ത്രിമാരും. യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവെച്ച 21 ഇന പദ്ധതി സംബന്ധിച്ചാകും പ്രധാന ചര്‍ച്ച. യുഎസ് സമ്മര്‍ദത്തിന് ഴങ്ങി യുദ്ധവിരാമ കരാറില്‍ ഏര്‍പ്പെടരുതെന്ന് ബെസലേല്‍ സ്‌മോട്രിച്ച് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. യുഎസ് പദ്ധതിയോട് ഹമാസ് സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാകും.

ഗസ്സയില്‍ വശേഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, താമസ സമുച്ചയങ്ങള്‍, ക്യാമ്പുകള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് ആക്രമണം. സ്ഥിതി അങ്ങേയറ്റം ആശങ്കാജനകമെന്ന് യുഎന്‍ അറിയിച്ചു. ഇസ്രാഈല്‍ ആക്രമണത്തെ തുടര്‍ന്ന് രണ്ട് ബന്ദികളുടെ ജീവന്‍ അപകടത്തിലാണെന്ന് ഹമാസ് സൂചന നല്‍കി. ഗസ്സ ഐക്യദാര്‍ഡ്യ യാനങ്ങള്‍ ചേര്‍ന്ന ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില അടുത്ത നാലുനാള്‍ക്കകം ഗസ്സ തീരം തൊടും. ഇവ പിടിച്ചെടുക്കാനും സന്നദ്ധപ്രവര്‍ത്തകരെ പിടികൂടാനും പ്രത്യേക നാവിസ സംഘത്തിന് ഇസ്രഈല്‍ രൂപം നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആംബുലന്‍സിന് തീ പിടിച്ചു; പിഞ്ചുകുഞ്ഞും ഡോക്ടറും നേഴ്‌സുമടക്കം 4 മരണം

പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Published

on

ഗുജറാത്തിലെ മൊദാസയില്‍ ചികിത്സയ്ക്കായി യാത്ര ചെയ്യുകയായിരുന്ന സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സിന് തീപിടിച്ച് നവജാത ശിശുവും ഡോക്ടറും നഴ്‌സും ഉള്‍പ്പെടെ നാല് പേര്‍ ദാരുണമായി മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവം പുലര്‍ച്ചെ 12:45ഓടെ മൊദാസ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയിടത്താണ് നടന്നത്. മഹിസാഗറിലെ ലുനാവാഡയില്‍ നിന്നെത്തിയ കുടുംബം ആദ്യമായി മൊദാസയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവന്നത്. കുഞ്ഞിന്റെ നില വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദിലേക്ക് മാറ്റാന്‍ തീരുമാനിച്ചപ്പോള്‍, യാത്രാമധ്യേ ആംബുലന്‍സില്‍ തീപിടിത്തമുണ്ടായി. രോഗബാധിതനായ കുഞ്ഞിനെയും കുടുംബത്തെയും മാറ്റിക്കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടമെന്ന് ആരവല്ലി ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹര്‍സിങ് ജഡേജ അറിയിച്ചു. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റ മൂന്ന് പേരെയും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading

kerala

കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍

കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്‍കാതിരുന്നതിനാല്‍ തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.

Continue Reading

kerala

മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു

സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.

Published

on

ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

Trending