ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു ശനിയാഴ്ച രാത്രിയാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നത്. നേരത്തെ നിര്‍ദേശിച്ചതു പ്രകാരം വിശദമായ ആരോഗ്യപരിശോധനയ്ക്കാണ് എത്തിയതെന്നായിരുന്നു എയിംസിന്റെ വിശദീകരണം.

നേരത്തെ കോവിഡില്‍ നിന്നു രോഗമുക്തി നേടിയിരുന്നെങ്കിലും ശ്വസന ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തുടര്‍ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ എത്തുമെന്നാണ് വിവരം.