മുബൈ: തന്റെ ജീവിതത്തില്‍ പണത്തിനുള്ള മൂല്യം പങ്കുവെച്ച് അമിതാബ് ബച്ചന്‍. കോന്‍ ബനേഗാ ക്രോര്‍പതി എന്ന തന്റെ ചാനല്‍ പരിപാടിയായിലെത്തിയ മത്സരാര്‍ത്ഥിക്ക് മുമ്പിലാണ് ബിഗ് ബി തന്റെ ചെറുപ്പകാലത്തെ കഷ്ടത വിവരിച്ചത്. തന്റെ കുടുംബം സാമ്പത്തികമായി എങ്ങനെ ബുദ്ധിമുട്ടിലാണെന്ന മത്സരാര്‍ത്ഥിയുടെ വാക്കാണ് ബച്ചനെകൊണ്ട് ഹൃദയസ്പര്‍ശിയായ ആ കഥ പറയിപ്പിച്ചത്.

ലഘുഭക്ഷം വാങ്ങാന്‍ എഴ് രൂപ തികച്ചില്ലാത്ത തന്റെ ഓര്‍മ്മയാണ് ജയ് കുറുക്ഷേത്ര എന്ന മത്സരാര്‍ത്ഥി അമിതാഭിനോട് പറഞ്ഞത്. 7 രൂപയുടെ കടി വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും 5 രൂപ മാത്രമേ അമ്മയ്ക്ക് നല്‍കാന്‍ കഴിവുള്ളൂ എന്നായിരുന്നു, ജയ് പറഞ്ഞ്.

എന്നാല്‍ തന്റെ കുട്ടിക്കാലത്ത് രണ്ട് രൂപപൊലും സങ്കടിപ്പിക്കാന്‍ തന്റെ കുടുംബത്തിന് സാധിച്ചിരുന്നില്ലെന്ന് ബച്ചന്‍ ഓര്‍ത്തു. സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍ ചേരാന്‍ താന്‍ ആഗ്രഹിച്ചെങ്കിലും
അതിനായി 2 രൂപ ആവശ്യമാണെന്ന് അറിഞ്ഞതോടെ അതില്‍ നിന്ന് പിന്തിരിഞ്ഞതായു ബച്ചന്‍ ഓര്‍ത്തെടുത്തു. തനിക്ക് രണ്ട് രൂപ തരാനായി അമ്മ താജി ബച്ചന്റെ കയ്യില്‍ അതില്ലായിരുന്നെന്നും ബിഗ് ബി പങ്കുവെച്ചു. രണ്ട് രൂപയുടെ പ്രാധാന്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, അമിതാഭ് ബച്ചന്‍ പറഞ്ഞു.