Connect with us

kerala

അമീബിക് മസ്തിഷ്‌കജ്വരം; ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത് 97 പേര്‍ക്ക്

22 മരിച്ചതായി റിപ്പോര്‍ട്ട്

Published

on

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പത് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ ഈ വര്‍ഷം ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 97 ആയതായി ആരോഗ്യവകുപ്പ്. അതില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കേരളത്തില്‍ മരണം നിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.

ഒരാഴ്ചയ്ക്കിടെ 9 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഇതില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിന് കൊല്ലം ഇടവട്ടം സ്വദേശിയായ 63 വയസ്സുകാരനും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് കൊല്ലം സ്വദേശിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നത്. തിരുവനന്തപുരം സ്വദേശിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.

ഒഴുക്കില്ലാത്ത കുളങ്ങളില്‍ കുളിച്ചവര്‍ക്ക് രോഗം വരുന്നതെന്നാണ് ആരോഗ്യവകുപ്പ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നെങ്കിലും വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം ഉപയോഗിക്കുന്നവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളം ബൂത്തിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി

വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

നാമനിര്‍ദേശ പത്രിക 14-ന് നല്‍കാം. അവസാന തീയതി നവംബര്‍ 21 ആണ്. പത്രിക പിന്‍വലിക്കുന്ന തീയതി നവംബര്‍ 24 ആണ്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം. പ്രായമായവര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സൗകര്യം ഉണ്ടാകില്ല. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എം ഷാജഹാന്‍ പറഞ്ഞു. ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,12470 പുരുഷ വോട്ടര്‍മാരും 1,50,18,010 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 281 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പ് പിന്നീടാവും നടക്കുക. ആകെ 33,746 പോളിംഗ് സ്റ്റേഷനുകളുണ്ടാവും. പഞ്ചായത്തുകളിലേക്കായി 28,127 പോളിംഗ് സ്റ്റേഷനുകളാകും ഉണ്ടാകുക. മുനിസിപ്പാലിറ്റികള്‍ക്കായി 3,204 പോളിംഗ് സ്റ്റേഷനുകളും നഗരസഭകള്‍ക്കായി 2,015 പോളിംഗ് സ്റ്റേഷനുകളുമുണ്ടാകും.

തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കായി 1,80,000 ഉദ്യോഗസ്ഥരെ നിയമിക്കും. സുരക്ഷയ്ക്കായി 70,000 പൊലീസുകാരെ വിനിയോഗിക്കും. വ്യാജവാര്‍ത്തകള്‍, എഐയുടെ ദുരുപയോഗം എന്നിവ തടയും. ഇത് പ്രത്യേക സമിതി നിരീക്ഷിക്കും. മോണിറ്ററിങ്ങിന് പ്രത്യേക സമിതി രൂപീകരിക്കും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തും.

Continue Reading

kerala

ശബരിമലയില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല; സ്വര്‍ണക്കൊള്ള ഏതുസമയവും അട്ടിമറിക്കപ്പെടും; പി.വി. അന്‍വര്‍

ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്‍കിയത് സംശയകരമാണ്.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഏതുസമയവും അട്ടിമറിക്കപ്പെടുമെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്‍കിയത് സംശയകരമാണ്.

‘പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയില്‍ കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട പല വിഷയങ്ങളും കൈവിട്ടു പോകുകയാണ്. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയാണ് അതില്‍ പ്രധാനം. ഹൈകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണ്. ചിലര്‍ അറസ്റ്റിലായി. മറ്റുചിലരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും വിവരമുണ്ട്. അന്വേഷണം ഏത് സമയത്തും അട്ടിമറിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഉദ്യോഗസ്ഥരില്‍നിന്ന് രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദേവസ്വത്തിന്റെ കീഴില്‍ ഇത്തരത്തില്‍ നിരവധി കൊള്ള നടക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.

സര്‍ക്കാറിന്റെ പുതിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ ചുമതല നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് ഉത്തരവ്. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സുജിത് ദാസിന് സന്നിധാനത്ത് ചുമതല നല്‍കിയിരിക്കുന്നു. തൃശൂര്‍ പൂരം കലക്കാന്‍ നേതൃത്വം നല്‍കിയ അന്നത്തെ കമീഷണര്‍ അങ്കിത് അശോകാണ് അടുത്തയാള്‍. അദ്ദേഹത്തിന് പമ്പയിലാണ് ചാര്‍ജ്. സ്വര്‍ണക്കൊള്ളയില്‍ എസ്.ഐ.ടി അന്വേഷണം നടക്കവെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ശബരിമലയില്‍ ചുമതല നല്‍കുന്നത്. എന്തിനുവേണ്ടി ഇവരെ തന്നെ ശബരിമലയിലെ ചുമതല നല്‍കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എമ്മും വ്യക്തമാക്കണം’ പി.വി. അന്‍വര്‍ പറഞ്ഞു.

Continue Reading

kerala

മട്ടന്നൂര്‍ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും

തെരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: കേരളത്തില്‍ മട്ടന്നൂര്‍ ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. തെരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പെരുമാറ്റ ചട്ടം ബാധകമാണ്.

അതേസമയം 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്‍ പ്രകാരമാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 2,84,30,761 വോട്ടര്‍മാരാണ് ഉള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പുറത്തിറങ്ങും. തെരഞ്ഞെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കും. വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗ് മെഷീന്‍ നല്‍കും. പരമാവധി ഒരു ബാലറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമാണ് ഉണ്ടായിരിക്കുക.

അതേസമയം പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു. 1249 റിട്ടേണിംഗ് ഓഫീസര്‍മാരാണ് ഉണ്ടായിരിക്കുക. പ്രശ്‌ന ബാധ്യത ബൂത്തുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ഉത്തരവായി. ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പിന്റെ 48 മണിക്കൂറും വോട്ട് എണ്ണുന്ന ദിവസവും മദ്യനിരോധനം ഏര്‍പ്പെടുത്തും. സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം അഞ്ച് വര്‍ഷത്തേക്ക് അയോഗ്യരാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രാവിലെ 7 മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക.

Continue Reading

Trending