ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി. ഇന്ന് ഒരു മന്ത്രി കൂടി സ്ഥാനം രാജിവച്ചു. മന്ത്രിസഭയിലെ പ്രധാന അംഗമായ ദരം സിംഗ് സൈനിയാണ് ഇന്ന് രാജി വെച്ചത്. ഇതോടെ രാജിവെച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി. രാജിവെച്ച എംഎല്‍എമാരുടെ എണ്ണം മന്ത്രിമാര്‍ ഉള്‍പ്പെടെ ഒന്‍പത് ആയി ഉയര്‍ന്നു.

ദളിത് പിന്നോക്ക വിഭാഗങ്ങളോട് ബിജെപിയും സര്‍ക്കാറും അവഗണന കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് മിക്ക ആളുകളും രാജി വെച്ചിരിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം കൊഴിഞ്ഞ്‌പോക്കുകള്‍ ഉത്തര്‍പ്രദേശ് ബിജെപിക്ക് തിരിച്ചടി ആകുമെന്ന കാര്യത്തില്‍ സംശയമില്ല.

ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യുപി ലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക അന്തിമഘട്ടത്തില്‍ ഇരിക്കെയാണ് അപ്രതീക്ഷിതമായി ദരം സിംഗ് സൈനിയുടെ രാജി. മുകേഷ് വര്‍മ്മ എന്ന ഒരു എംഎല്‍എയും ഇന്ന് രാവിലെയോടെയാണ് രാജിവെച്ചത്.