Connect with us

india

നമീബിയയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു; ചത്തത് ശൗര്യ എന്ന ചീറ്റ

മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി

Published

on

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു ചീറ്റ കൂടി ചത്തു. ഇതോടെ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ചീറ്റകളെ കൊണ്ടുവന്ന ശേഷം ചത്ത പത്താമത്തെ ചീറ്റയാണിത്. നമീബിയയിൽ നിന്നെത്തിച്ച ശൗര്യയെന്ന ചീറ്റയാണ് ചത്തത്. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി.

‘‘ചൊവ്വാഴ്ച രാവിലെയാണ് ശൗര്യയെ അവശനിലയിൽ പാർക്ക് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഈ ചീറ്റ നിരീക്ഷണത്തിലായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് അധികൃതർ ശൗര്യയുടെ അടുത്തെത്തി ചികിത്സ നൽകി. ഇതോടെ ആരോഗ്യം അൽപം മെച്ചപ്പെട്ടെങ്കിലും പിന്നീട് തീർത്തും മോശമായി. ഇതേത്തുടർന്ന് സിപിആർ നൽകിയെങ്കിലും  ശൗര്യ പ്രതികരിച്ചില്ല.’’ –അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ലയൺ പ്രോജക്‌ട് ഡയറക്ടർ എന്നിവർ മാധ്യമങ്ങളോടു പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാന്‍ രാഹുല്‍ ഗാന്ധി

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തീരുമാനിച്ചു.

Published

on

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ ദത്തെടുക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തീരുമാനിച്ചു.

പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മാതാപിതാക്കളോ കുടുംബത്തിന്റെ ഏക ആശ്രയമോ നഷ്ടപ്പെട്ട പൂഞ്ചിലെ 22 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് രാഹുല്‍ ഗാന്ധി വഹിക്കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കര്‍റ പറഞ്ഞു.

മേയ് മാസത്തില്‍ പൂഞ്ച് സന്ദര്‍ശിച്ചപ്പോള്‍, ബാധിച്ച കുട്ടികളുടെ പട്ടിക തയ്യാറാക്കാന്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളോട് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്, സര്‍വേ നടത്തി, ഔദ്യോഗിക രേഖകള്‍ പരിശോധിച്ച് കുട്ടികളുടെ പേരുകള്‍ക്ക് അന്തിമരൂപം നല്‍കി.

കുട്ടികളുടെ പഠനം തുടരാന്‍ സഹായധനത്തിന്റെ ആദ്യഗഡു ബുധനാഴ്ച അനുവദിക്കും. ”ഈ കുട്ടികള്‍ ബിരുദം നേടുന്നതുവരെ സഹായം തുടരും,” കാര പറഞ്ഞു.

മെയ് 7 ന് ഇന്ത്യന്‍ സായുധ സേന ‘ഓപ്പറേഷന്‍ സിന്ദൂര്’ ആരംഭിച്ചു, പാകിസ്ഥാനിലെയും പാക് അധീന ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു.

Continue Reading

india

ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു

ദിയോഘര്‍ ജില്ലയിലെ ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ പാചക വാതക സിലിണ്ടറുകള്‍ നിറച്ച ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

Published

on

ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദിയോഘര്‍ ജില്ലയിലെ ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ പാചക വാതക സിലിണ്ടറുകള്‍ നിറച്ച ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു.

32 സീറ്റുള്ള ബസാണ് അപകടത്തില്‍ പെട്ടതെന്ന് അധികൃതര്‍ പറയുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കന്‍വാര്‍ യാത്രയ്ക്കിടെ ബസും ട്രക്കും ഉള്‍പ്പെട്ട ദാരുണമായ അപകടത്തില്‍ 18 ഭക്തര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് ഗോഡ്ഡ എംപി നിഷികാന്ത് ദുബെ അറിയിച്ചു. അതേസമയം,അപകടത്തില്‍ അഞ്ചുപേരാണ് മരിച്ചതെന്നും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading

india

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; പൊലീസ് ദമ്പതികളുടെ മകളുമായി പ്രണയത്തിലായ ദലിത് യുവാവിനെ വെട്ടിക്കൊന്നു

തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിന്‍ സെല്‍വ ഗണേഷിനെ (27) ആണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണന്‍, കൃഷ്ണകുമാരി, മകന്‍ എസ് സുര്‍ജിത്ത് (21) കൊലപ്പെടുത്തിയത്.

Published

on

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദലിത് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പൊലീസ് ദമ്പതികളുടെ മകന്‍ പിടിയില്‍. ഇതരജാതിയില്‍പ്പെട്ട പൊലീസ് ദമ്പതികളുടെ മകളെ പ്രണയിച്ചതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു. തൂത്തുക്കുടി ജില്ലയിലെ അറുമുഖമംഗലം സ്വദേശിയായ കവിന്‍ സെല്‍വ ഗണേഷിനെ (27) ആണ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ശരവണന്‍, കൃഷ്ണകുമാരി, മകന്‍ എസ് സുര്‍ജിത്ത് (21) കൊലപ്പെടുത്തിയത്.

പൊലീസ് ദമ്പതികളുടെ മകളും ദലിത് യുവാവും സഹപാഠികളായിരുന്നു. കവിന്‍ ചെന്നൈയിലെ പ്രമുഖ ഐടി കമ്പനിയിലും, യുവതി കെടിസി നഗറിലെ സിദ്ധ ക്ലിനിക്കില്‍ കണ്‍സള്‍ട്ടന്റായും ജോലി ചെയ്യുകയാണ്. ഇരുവരും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഇരുവരും തമ്മില്‍ വിവാഹിതരായേക്കുമെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം കവിനൊട് പ്രതിയായ സുര്‍ജിത്ത് മാതാപിതാക്കളുമായി സംസാരിക്കാനായി കൂടെ വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കവിന്‍ സുര്‍ജിത്തിന്റെ ഇരുചക്രവാഹനത്തില്‍ അസ്തലക്ഷ്മി നഗറിലേക്ക് പോയി. ഇതിനിടെ വടിവാളുകൊണ്ട് സുര്‍ജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പിന്നാലെ പൊലീസ് സ്ഥലത്തെത്തി സുര്‍ജിത്തിനെ പിടികൂടുകയായിരുന്നു. കവിന്‍ സഹോദരിയെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ഉപദ്രവിക്കുന്നത് തുടര്‍ന്നതിനാല്‍ കൊലപാതകം ചെയ്‌തെന്നാണ് സുര്‍ജിത്ത് മൊഴി നല്‍കിയത്. അതേസമയം, കവിന്റേത് ദുരഭിമാനക്കൊലയാണെന്ന് ആരോപിച്ച് കുടുംബം മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. പ്രതികള്‍ പൊലീസുകാരായതിനാല്‍ കേസ് അട്ടിമറിക്കുമെന്ന് സംശയമുണ്ടെന്നും കവിന്റെ കുടുംബം ആരോപിച്ചു.

Continue Reading

Trending