സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 40 രൂപ വര്‍ധനിച്ച് 10,320 രൂപയിലെത്തി. പവന് 340 രൂപയുടെ വര്‍ധിച്ച് 82,560 രൂപയായി. 18 ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിപ്പിച്ച് 8480 ആയി. ആഗോളവിപണിയിലും സ്വര്‍ണം പുതിയ റെക്കോഡ് കുറിക്കാനുള്ള ഒരുക്കത്തിലാണ്.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയര്‍ന്ന് 3,723.70 ഡോളറായി ഉയര്‍ന്നു. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.1 ശതമാനം ഉയര്‍ന്ന് 3,688.76 ഡോളറായി. ഈയാഴ്ച യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാവും. ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ ഉള്‍പ്പടെയുള്ളവരുടെ പ്രസംഗങ്ങള്‍ ഈ ആഴ്ച വരുന്നുണ്ട്. ഇതെല്ലാം വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കും.