തിരുവനന്തപുരം: ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റിവായതോടെ അനുപമയും അജിതും കുഞ്ഞിനെ കണ്ടു. സിഡബ്ല്യൂസില്‍ നിന്ന് അനുമതി ലഭിച്ചതോടെ സമരപ്പന്തലില്‍ നിന്ന് കുന്നുകുഴിയിലുള്ള നിര്‍മല ശിശുഭവനിലെത്തി കുഞ്ഞിനെ കാണുകയായിരുന്നു.

കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. കണ്ടതില്‍ ഒരുപാട് സന്തോഷമെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ പെട്ടെന്ന് തിരികെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പങ്കുവച്ചു.

പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം തന്നില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിനെയാണ് ഒരു വര്‍ഷത്തിനു ശേഷം അനുപമ കണ്ടത്. കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.