kerala

ആറന്മുള ഉത്തൃട്ടാതി വള്ളം കളി: പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച അവധി

By webdesk14

September 01, 2023

നാളെ പത്തനംതിട്ട ജില്ലയില്‍ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ചാണ് അവധി. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ ഡോ. ദിവ്യ എസ് അറിയിച്ചു.