സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്.പി.എ.) വിജയവാഡ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. ആര്‍ക്കിടെക്ചര്‍/പ്ലാനിങ് വിഷയങ്ങളിലാണ് ഗവേഷണംനടത്താന്‍ അവസരം.

മുന്‍നിര സ്ഥാപനങ്ങളിലൊന്നില്‍നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ പ്ലാനിങ്/ആര്‍ക്കിടെക്ചര്‍ പി.ജി. ബിരുദം ഉണ്ടായിരിക്കണം. 10 പോയന്റ് സ്‌കെയിലില്‍ കുറഞ്ഞത് 6.5 സി.ജി.പി.എ/60 ശതമാനം മാര്‍ക്ക് പി.ജി.ക്ക് വേണം. പ്രവേശനപരീക്ഷ, പ്രസന്റേഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അര്‍ഹതക്കു വിധേയമായി ഫെലോഷിപ്പ്/കണ്ടിന്‍ജന്റ് ഗ്രാന്റ് അനുവദിക്കും. അവസാന തിയ്യതി ജനുവരി ഒന്‍പത്. www.spav.ac.in