കൊയിലാണ്ടി: വടകരയില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോഴിക്കോട് ഒളവണ്ണ നടുവീട്ടില്‍ ദിനേഷിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വടകരയില്‍നിന്നു വരികയായിരുന്ന ബസിലെ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ നന്തിയില്‍ വച്ചായിരുന്നു ഉപദ്രവിച്ചത്. എസ്‌ഐ ടി.കെ.ഷിജു, വനിതാ സിപിഒ ശ്രീലത എന്നിവരാണ് പ്രതിയെ പിടികൂടിയത്.