വണ്ടൂർ: മലപ്പുറംറവന്യൂ ജില്ലാ കലോൽസവത്തിന് ഇന്ന് മുതൽ 22 വരെവണ്ടൂർവി.എം.സി.ജി.എച്ച്.എസ്.എസ്.സ്കൂളിലും, വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, ഗുരുകുലം വിദ്യാനികേതൻ സ്കൂളിലുമായി നടക്കും.ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും. ദിവസവും 19 വേദികളിലായി നടക്കുന്ന മത്സരങ്ങൾ നാളെ 10 വേദികളിലായി നടക്കും.22 റൂമുകളിലായി രചനാ മത്സരങ്ങളും നടക്കും.
കഥകളി, പൂരക്കളി, പരിച മുട്ട്,ഓട്ടൻ തുള്ളൽ, പാഠകം ഗോത്ര വർഗ്ഗ കലയായ പളിയ നൃത്തം, മലപുലയാട്ടം തുടങ്ങിയ ശ്രദ്ധേയമായ മത്സരങ്ങളും വേദി കീഴടക്കും. ബുധനാഴ്ചയോടെ മുഴുവൻ വേദികളും സജീവമാകും മത്സരങ്ങൾ ദിവസവും 9.30 ന് ആരംഭിക്കും വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നത് 11301 പ്രതിഭകൾ.
വേദി 5 ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി
വേദി 6 1.ഹൈസ്‌കൂൾ വിഭാഗം യക്ഷ ഗാനം
2.ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം പരിച മുട്ട്
വേദി 7
1.ഹൈസ്‌കൂൾ വിഭാഗം കഥകളി സംഗീതം (ആണ്,പെണ്)
2.ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീതം (ആണ് ,പെണ്)
3.ഹൈസ്‌കൂൾ വിഭാഗം, ഹയർ സെക്കൻഡറി വിഭാഗംകഥകളി (ആണ്,പെണ്)
വേദി 8 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കേരള നടനം (ആണ്,പെണ്)
വേദി 11 ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മദ്ദളം,മൃദംഗം, തബല,ഗഞ്ചിറ,ഘടം
വേദി 12
യു. പി ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളൽ (ആണ്,പെണ്)
വേദി 13 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം മലപ്പുലയാട്ടം,പളിയ നൃത്തം
വേദി 17
സംസ്‌കൃതം ഹൈസ്‌ക്കൂൾ വിഭാഗം,ഹയർ സെക്കൻഡറി വിഭാഗം പാഠകം
വേദി 18
യു. പി,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം തമിഴ് പദ്യം ചൊല്ലൽ,തമിഴ് പ്രസംഗം
വേദി 19 യു. പി,ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കന്നഡ പദ്യം ചൊല്ലൽ, കന്നഡ പ്രസംഗം
വേദി 21 ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം ബാന്റ് മേളം
18 ന് ചൊവ്വാഴ്ച വേദി 1,2,3,4,9,10,14,15,16 വേദികളിൽ മത്സരമില്ല ബുധനാഴ്ച ആയിരിക്കും മുഴുവൻ വേദികളും സജീവമാവുക