Connect with us

india

മുന്ന് സംസ്ഥാനങ്ങളിലേയും തീയതി പ്രഖ്യാപിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന്‍: ത്രിപുരയില്‍ 16ന്, മേഘാലയിലും നാഗാലാന്‍ഡിലും 27ന്

മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്

Published

on

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുരയില്‍ ഫെബ്രുവരി 16നും, മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മൂന്നിടത്തും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് രണ്ടിന് ഫലം പ്രഖ്യാപനം നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

മൂന്നിടത്തുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 2.28 ലക്ഷം കന്നിവോട്ടര്‍മാരാണ്. പോളിങ്ങ് സ്‌റ്റേഷനുകളുടെ എണ്ണം 9125 ആണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ 634 പോളിങ്ങ് ബൂത്തുകളുടെ വര്‍ധനവ് ഉണ്ട്. മൂന്ന് ഇടത്തും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരാണ് ഉള്ളതെന്നും മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

മേഘാലയത്തിലാണ് പോളിങ് ബൂത്തുകളുടെ എണ്ണം കൂടുതലുള്ളത്. അവിടെ 3, 482 ആണ് പോളിങ് ബൂത്തുകളുടെ എണ്ണം. ത്രിപുരയില്‍ 3,328 ഉം നാഗാലാന്‍ഡില്‍ 2,315 പോളിങ് സ്‌റ്റേഷനുകളും ഉണ്ടാകും. മൂന്നിടത്തുമായി 376 പോളിങ് സ്‌റ്റേഷനുകളുടെ നിയന്ത്രണം വനിതാ ഉദ്യോഗസ്ഥര്‍ക്കായിരിക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ

ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

Published

on

റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്‍ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

ബര്‍ക്കകാന ഹസാരിബാഗ് സ്‌റ്റേഷനുകള്‍ക്കിടയില്‍ കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്‍ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.

Continue Reading

india

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി

1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

Published

on

ഗുജറാത്തിലെ വാഡോദരയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് കണ്ടൈനര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മഹിസാര്‍ നദിക്ക് കുറുകെയുള്ള ഗംഭീര പാലം തകര്‍ന്നത്. രണ്ട് തൂണുകള്‍ക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവന്‍ തകര്‍ന്ന് രണ്ട് ട്രക്കുകളും ഒരു ബൊലേറോ ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ നദിയില്‍ വീഴുകയായിരുന്നു.

Continue Reading

india

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി.

Published

on

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.05 കൂടിയാണ് ഭൂചലനം ഉണ്ടായത്. ഹരിയാനയിലെ ഝഝറിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending