എജ്ബാസ്റ്റണ്‍: ഇന്ന് മുതല്‍ ആഷസ് അങ്കം. ഇത്തവണ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കമെന്നോണമാണ് ആഷസ് അരങ്ങേറുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 3-30 മുതല്‍ മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണം സോണി സിക്‌സ് ചാനലില്‍.
ലോകകപ്പ്് സ്വന്തമാക്കിയ ആവേശത്തിലാണ് ഇംഗ്ലണ്ടുകാര്‍. പക്ഷേ ലോകകപ്പിന് തൊട്ട് പിറകെ നടന്ന അയര്‍ലാന്‍ഡിനെതിരായ ചതുര്‍ദിന ടെസ്റ്റിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതാണ് ഓസീസ് ആവേശം.
മിച്ചല്‍ സ്റ്റാര്‍ക്ക്് ഉള്‍പ്പെടുന്ന പേസ് ബാറ്ററിയിലാണ് ഓസീസ് പ്രതീക്ഷകള്‍. എജ്ബാസ്റ്റണ്‍ പിച്ച് സ്വിംഗ് ബൗളിംഗിനെ തുണക്കുന്ന സാഹചര്യത്തില്‍ ജോ റൂട്ട് ഉള്‍പ്പെടുന്ന ഇംഗ്ലീഷ് മുന്‍നിരയെ വിറപ്പിക്കാമെന്നാണ് അവര്‍ കരുതുന്നത്. ഇംഗ്ലണ്ട് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ആദ്യ ഇലവനില്‍ ജോഫ്രെ ആര്‍ച്ചറില്ല. പരുക്കാണ് പ്രശ്‌നം. വെറ്ററന്‍ ജിമ്മി ആന്‍ഡേഴ്‌സണാണ് ബൗളിംഗ് നയിക്കുക. സ്റ്റ്യൂവര്‍ട്ട് ബ്രോഡും തിരിച്ചെത്തി.ബാറ്റിംഗില്‍ നായകന്‍ ജോ റൂട്ട് തന്നെ പ്രധാനി.
Be the first to write a comment.