X

അസ്സലാമു അലൈകും, വ അലൈക്കുമുസ്സലാം ഭാഷയും രൂപവും കരുത്താക്കിയ മഹാനടന് വിട

നാടോടിക്കാറ്റ് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങള്‍ ഗള്‍ഫിലേക്ക് കടല്‍ കടക്കാന്‍ ഒരുങ്ങുമ്പോള്‍ വിസ ഏജന്റായ മാമുക്കോയയുടെ കഥാപാത്രം അവര്‍ക്ക് അറബി ഭാഷ പഠിപ്പിക്കുന്നുണ്ട്. അസ്സലാമു അലൈകും, വ അലൈക്കുമുസ്സലാം എന്നാണ് അതിലൊന്ന്്. ഇതു കേട്ട് പ്രേക്ഷകര്‍ ഒന്നടങ്കം പൊട്ടിച്ചിരിക്കുന്നുണ്ട്. മറ്റൊരു സിനിമയില്‍ ഇന്നസെന്റ് ചായക്കടയില്‍ കയറി ചായ ആവശ്യപ്പെടുമ്പോള്‍, കഴിക്കാന്‍ എന്തെങ്കിലും വേണോ എന്ന ചായക്കടക്കാരന്റെ ചോദ്യത്തിന് ചായ കഴിക്കാനല്ലാതെ കാല്‍ കഴുകാനാണോ എന്ന മാമുക്കോയയുടെ മറുചോദ്യവും ജനം നന്നായി ആസ്വദിച്ചു. പരിഹാസം തുളുമ്പുന്ന കഥാപാത്രങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി കൊണ്ട് ജനത്തെ ആഹ്ലാദിപ്പിച്ച നടനാണ് വിടപറഞ്ഞത്.

പ്രധാനകഥാപാത്രങ്ങള്‍: നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂര്‍ക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാള്‍, ചന്ദ്രലേഖയിലെ പലിശക്കാരന്‍, കളിക്കളത്തിലെ പോലീസുകാരന്‍, ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ജമാല്‍, ഒപ്പത്തിലെ സെക്യൂരിറ്റിക്കാരന്‍ എന്നിവ. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പന്‍ ദ ഗ്രേറ്റ്. കോഴിക്കോടിന്റെ ഗ്രാമീണ ഭാഷയാണ് മലയാളികളെ കുട കുട ചിരിപ്പിച്ചത്. മുഖത്തിന്റെ ആഘാര വൈശിഷ്ട്യവും മലയാള സിനിമയ്ക്കും മാമുക്കോയക്കും ഒരുപോലെ കരുത്തും വൈവിധ്യവും നല്‍കി. ഒപ്പം സിനിമയിലെ സെക്യൂരിറ്റി കാരന്റെ വേഷവും കഥാപാത്രത്തിന് കരുത്തായി. അന്ധനായ നായകന്‍ മോഹന്‍ലാല്‍ ജഡം ആദ്യമായി കണ്ടത്, ആരെന്ന് ചോദ്യത്തിന് പൊലീസ് ഉദ്യോഗസ്ഥനോട് തര്‍ക്കിക്കുന്ന കഥാപാത്രവും വെള്ളിത്തിരയിലെ മലയാളി മറക്കാത്ത രംഗങ്ങളിലൊന്നായി. പൊതുകാര്യങ്ങളിലും മാമുക്കോയ സജീവമായി ഇടപ്പെട്ടു. പൗരത്യ പ്രക്ഷോഭ കാലത്ത് ജനിച്ച മണ്ണില്‍ പൊരുതി നില്‍ക്കുമെന്ന് മാമുക്കോയ പ്രഖ്യാപിച്ചു.

 

 

 

webdesk13: