ആസാമിലെ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയ ദിവസമാണിന്ന്. പത്തൊമ്പത് ലക്ഷത്തിലേറെ പേരെയാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്തിനകത്തെ വിദേശകളാക്കി ഗവണ്മെന്റ് മുദ്ര കുത്തിയിരിക്കുന്നത്.
ഏറ്റവും വിചിത്രമായ കാര്യം ദീര്‍ഘകാലം ഇന്ത്യന്‍ ആര്‍മിയില്‍ രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച സനാഉള്ളയെ പോലുള്ള മനുഷ്യര്‍ പോലും രാജ്യത്തിനകത്തേക്ക് നുഴഞ്ഞു കയറി വന്നവരാണ് എന്ന കണ്ടെത്തലാണ്.
എങ്ങനെയാണ് ദീര്‍ഘകാലം ശുത്രുക്കളോട് പോരാടി രാജ്യത്തിന് വേണ്ടി സേവനം ചെയ്ത ഒരു പട്ടാളക്കാരന് ഇന്ത്യന്‍ പൗരനല്ലാതാവുന്നത് ?ആളുകളെ വംശം മാനദണ്ഡമാക്കി പൗരന്മാരല്ലാതാക്കി മാറ്റുന്ന ഫാഷിസ്റ്റ് വ്യവസ്ഥിതിക്കകത്ത് ഇതല്ല, ഇതിനപ്പുറവും സംഭവിച്ചിരിക്കും.
മറ്റൊരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ ദുരവസ്ഥ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പട്ടികയിലുണ്ട്. അവന് മാത്രമുണ്ടായിരുന്നില്ല. ഇതെങ്ങനെ സംഭവിക്കുന്നു?
ഇതുപോലുള്ള ഇതുവരെ നാം കേള്‍ക്കാത്ത, വിചിത്രമായ രീതികള്‍ കൊണ്ടാണ് പല കാരണങ്ങള്‍ നിരത്തിക്കൊണ്ട് മതം നോക്കി മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്ന് വെട്ടിനിരത്തുന്നത്. ഇങ്ങനെ പുറത്താകുന്നവര്‍ക്ക് വേണ്ടി രാജ്യത്ത് കോണ്സെന്ട്രേഷന് ക്യാംപുകള്‍ ഉയുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിവിധ കേന്ദ്രങ്ങളില്‍ കോണ്സെന്ട്രേഷന് ക്യാംപുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.
പൗരന്മാരല്ലാതായി മാറുന്ന ഈ ആളുകളൊക്കെയും വൈകാതെ ഇത്തരം കോണ്സെന്ട്രേഷന് ക്യാംപുകളിലേക്ക് മാറ്റപ്പെടും. മക്കളെയും മാതാപിതാക്കളെയും വേര്‍തിരിക്കും, അച്ഛനെയും അമ്മയെയും വേര്‍തിരിക്കും. ഭാര്യയെയും ഭര്‍ത്താവിനെയും വേര്‍തിരിക്കും. അവര്‍ക്ക് പിന്നെ പരസ്പരം കാണാനാവില്ല. മൃഗങ്ങളെ പോലെ,ആ മനുഷ്യരെ ഭരണകൂടം കൈകാര്യം ചെയ്യാന്‍ പോവുകയാണ്.
രണ്ടാം ലോകമഹായുദ്ധകാലത്തിന് തൊട്ടുമുമ്പ് ജര്‍മ്മനിയില്‍ നടമാടിയ ഫാഷിസത്തിന്റെ ഉഗ്രരൂപം ഇന്ത്യയിലും ആവര്ത്തിക്കപ്പെടുകകയാണ്. ജര്‍മ്മനിയിലെ കോണ്‍സെന്‍ഡ്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ നടുക്കം ലോകത്തിന് ഇന്നും മാറിയിട്ടില്ല. നാമിതു വരെ ഉയര്‍ത്തിപ്പിടിച്ച എല്ലാ മാനവിക മൂല്യങ്ങളെയും ശിഥിലമാക്കി നമ്മുടെ രാജ്യവും ആ വഴിയിലേക്ക് നടന്നടുക്കുകയാണ്.
ഭാരതം ഒരു ജനാധിപത്യ മതേതരത്വ രാജ്യമാണ്. ഭരണഘടനയുടെ പ്രിയാംബിളില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഈ രാജ്യത്തുണ്ടായിരിക്കില്ല എന്നത് ഭരണഘടന നമുക്ക് നല്കുന്ന ഉറപ്പാണ്.
എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ മാത്രം പൗരന്മാരല്ലാതെയാക്കിയിരിക്കുന്നു. ഇനി നുഴഞ്ഞുകയറ്റക്കാരനാണെങ്കില്‍ കൂടി മതം നോക്കി പൗരത്വം നല്‍കുമെന്ന് പറയുന്ന ഏറ്റവും വലിയ വിവേചനം, ഈ രാജ്യത്തിന്റെ ഭരണഘടനയുടെ ലംഘനമാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെടുന്നതിന്റെ നഗ്നമായ രീതിയാണിത്.
ഇതിന്റെ മറ്റൊരു നിദര്‍ശനമാണ് കശ്മീര്‍.ആര്‍ട്ട്കള്‍ 370 പ്രകാരം ഇന്ത്യയിലേക്ക്, ഇന്ത്യയെ വിശ്വസിച്ച് ചേര്‍ന്ന പ്രദേശമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ അന്നത്തെ അവരുടെ നേതാവായിരുന്ന ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ ചേരാനുള്ള, ഇന്ത്യാ സ്നേഹത്തിലധിഷ്ഠിതമായ തീരുമാനം അവരെടുക്കുന്നത്.
മതമല്ല, രാജ്യത്തിന്റെ ഭരണഘടനയാണ് അവര്‍ക്ക് ഇന്ത്യയുടെ ഭാഗമാകാന്‍ പ്രചോദനമായത്. എന്നാല്‍ ഒരു കശ്മീരിയോടു പോലും ആലോചിക്കാതെ,സായുധ സേനയുടെ ബലത്തില്‍ ആ മനുഷ്യരുടെ പൗരാവകാശങ്ങളത്രയും റദ്ദ് ചെയ്ത് കശ്മീരിന്റെ മണ്ണ് സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഭീതിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് കഴിഞ്ഞ 25 ദിവസങ്ങളായി അവിടെ നടമാടി കൊണ്ടിരിക്കുന്നത്.
ബിബിസി പുറത്ത് വിട്ട കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചിത്രങ്ങള്‍ മനസ്സ് മരവിപ്പിക്കുന്നതാണ്.ഒരു രാജ്യത്തും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണിത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെടുന്നതിന്റെ നഗ്നമായ രീതിയാണിത്.ഭരണഘടനയുടെ പ്രകടമായ അട്ടിമറി.
ആര്‍ട്ടിക്ക്ള്‍ 370 ഒരു ചര്‍ച്ചയും കൂടാതെ പിച്ചിച്ചീന്തികൊണ്ടാണ് ഈ ഭരണം മുന്നേറികൊണ്ടിരിക്കുന്നത്. സര്‍വ്വനാശത്തിന്റെ വാരിക്കുഴി സ്വയം തോണ്ടിരിക്കുകയാണ് ഫാഷിസ്റ്റുകള്‍.രാജ്യം പൂര്‍ണ്ണമായും മരണത്തെ കാത്തിരിക്കുന്ന മനുഷ്യരുടെ കോണ്‍സെന്‍ഡ്രേഷന്‍ ക്യാംപായി മാറുന്നതിന് മുമ്പ് ഏക പ്രതീക്ഷയായി ഇപ്പോഴും മുമ്പിലുള്ള ജനാധിപത്യ സംവിധാനത്തിനകത്ത് നമുക്കെന്തെങ്കിലും ചെയ്യാനാവുമോ എന്നതാണ് ചോദ്യം.
വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണം നേരിട്ടുകേള്‍ക്കുക എന്നത് എന്റെ ചെറുപ്പത്തിലെ വലിയ ആഗ്രഹമായിരുന്നു. ദൂരെ ദിക്കിലാണെങ്കിലും കേള്‍വിക്കാരനായി എത്തിച്ചേരുകയും ചെയ്തിരുന്നത് ഇന്നും ഓര്‍മകളില്‍ മായാതെ കിടപ്പുണ്ട്. വശ്യമായ ശൈലിയില്‍ രൂപപ്പെടുത്തിയ ആ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. അക്കാലങ്ങളില്‍ ഒറ്റ ദിവസത്തെ പ്രസംഗങ്ങളല്ല ഉണ്ടായിരുന്നത്. പ്രസംഗം പരമ്പരയായി ദിവസങ്ങള്‍ തുടരുന്നതായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അത് ആഴ്ചകള്‍ തുടര്‍ന്നു. പായയും തലയിണയുമായി സ്ത്രീകളും കുട്ടികളും വയള് സദസ്സുകളിലേക്ക് പോയിരുന്നത് അക്കാലത്തെ നിത്യ കാഴ്ചകളായിരുന്നു.
പാണ്ഡിത്യത്തിന്റെ നിറവു തന്നെയായിരുന്നു ആ പ്രഭാഷണത്തിന്റെ മികവും. തലമുറകളുടെ മതബോധത്തിന് കരുത്തേകി ഏഴു പതിറ്റാണ്ട് കാലം പ്രബോധന രംഗത്തു നിറഞ്ഞുനിന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ഭാഗങ്ങളിലും അദ്ദേഹത്തിന് കേള്‍വിക്കാര്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ അദ്ദേഹത്തിന്റെ പ്രഭാഷണ സദസ്സുകളില്‍ പ്രാര്‍ത്ഥനാ നിരതരായി ആയിരങ്ങള്‍ ഒത്തുകൂടി. മുസ്ലിംകള് മാത്രമായിരുന്നില്ല ആ അറിവിന്റേയും സര്‍ഗാത്മകമായ കഴിവിന്റേയും ആകര്‍ഷണ വലയത്തില്‍ ലയിക്കാന്‍ എത്തിച്ചേര്‍ന്നത്. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ കേള്‍വിക്കാരായിരുന്നു.
ഇസ്ലാമിക കാര്യങ്ങളില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് ഇതര മത വിഭാഗങ്ങളുടെ പ്രമാണങ്ങളിലും വേദഗ്രന്ഥങ്ങളിലും അറിവുണ്ടായിരുന്നു. അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് വിഷയത്തിന്റെ വൈവിധ്യവുമുണ്ടായി. മതവും ശാസ്ത്രവും പരസ്പരം എതിര്‍ക്കപ്പെടേണ്ട ഒന്നല്ല എന്നും ശാസ്ത്രീയമായ അറിവുകളും കണ്ടെത്തലുകളും സ്രഷ്ടാവിന്റെ മഹത്വവും വിശ്വാസദൃഢതയും നമ്മില്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രമാണങ്ങളുടേയും കര്‍മശാസ്ത്രങ്ങളുടേയും ശാസ്ത്ര അറിവുകളുടേയും പിന്ബലത്താല് സദസ്സിനെ ബോധ്യപ്പെടുത്തി. ഇസ്ലാം മുന്‍നിര്‍ത്തുന്ന മാനവികതയും നൈതികതയും സാംസ്കാരികമായ ഔന്നിത്യവും വിശദീകരിച്ചുകൊണ്ടേയിരുന്നു പ്രസംഗം. ഖുര്‍ആനും തിരുസുന്നത്തും ഇസ്ലാമിക ചരിത്ര പുരുഷന്മാരുടേയും ഇമാമുമാരുടേയും സൂഫികളുടേയും ചിന്തകരുടേയും ഉദ്ധരണികളും നിറഞ്ഞുനിന്നിരുന്ന പ്രസംഗത്തില്‍ ഇതര മത വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികളും നിറഞ്ഞുനിന്നു. മലയാളത്തിലെ നവോത്ഥാന നായകരുടെ വാക്കുകളും കാവ്യശലകങ്ങളും നാരായണ ഗുരുവും കുമാരനാശാനും വാഗ്ഭടാനന്ദനും ചങ്ങമ്പുഴയും കടന്നുവന്നു.
ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയ നാണ്യവിളകളാല്‍ കേരളത്തിലെ മുസ്ലിം സാമൂഹിക രംഗത്ത് മാറ്റങ്ങള്‍ വന്നെത്തും മുമ്പ് മലയാളി മുസ്ലിം സമൂഹത്തില്‍ ദാരിദ്ര്യം നിറഞ്ഞുനിന്ന കാലത്ത് പള്ളികളും, മദ്രസകളും മറ്റു മുസ്ലിം മതസ്ഥാപനങ്ങളും ഉയര്‍ന്നുവന്നത് വയള് പരമ്പരകളില്‍ നിന്നെത്തിയ നാണയ തുട്ടുകളിലൂടെയായിരുന്നു. വയള് പരമ്പരയും ലേലം വിളികളും വിഭവ സമാഹരണങ്ങളും ഇന്നലെകളിലെ മാറ്റങ്ങള്‍ക്ക് വലിയ കാരണമായിട്ടുണ്ട്. അതിനായി ത്യാഗസന്നദ്ധരായ നിരവധി പണ്ഡിതന്‍മാരുമുണ്ടായിട്ടുണ്ട്. മതസ്ഥാപനങ്ങള്‍ നിര്‍മിക്കാന്‍ ഫണ്ട് കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന മതപ്രസംഗ പരമ്പരയിലേക്ക് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ തിയ്യതി കിട്ടാന്‍ കാത്തിരുന്ന മഹല്‍ കമ്മിറ്റികള്‍ ധാരാളമുണ്ടായിരുന്നു. പള്ളികളില്‍ ദര്സുകള് ആരംഭിക്കുന്നതിനും ദര്‍സുകളുടെ ദൈനംദിന ചിലവുകള്‍ക്കും ഫണ്ട് കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന മതപ്രസംഗ പരമ്പരയില്‍ പ്രസംഗിക്കാന്‍ അദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു. ദര്‍സ് മേക്കര്‍ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നതായി അദ്ദേഹം തന്നെ പല തവണ പഞ്ഞിട്ടുണ്ട്. ഇസ്ലാമിക പ്രബോധന രംഗത്തേക്ക് പുതിയ തലമുറ വന്നാല്‍ മാത്രമേ വരും തലമുറകളിലും ഇസ്ലാമിക സംസ്കാരം നിലനില്ക്കുകയുള്ളൂ എന്ന ദീര്‍ഘദര്‍ശനമാണ് അദ്ദേഹം ദര്‍സ് കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചത്.
റമളാന്‍ മാസത്തിലും റബീഉല്‍ അവ്വല്‍ മാസത്തിലും അദ്ദേഹത്തിന്റെ തിയ്യതി കിട്ടാന്‍ മാസങ്ങള്‍ക്കുമുമ്പേ സംഘാടകര്‍ അദ്ദേഹത്തെ സമീപിക്കും. കേള്‍വിക്കാരെ പിടിച്ചുനിര്‍ത്തുന്ന ആകര്‍ഷണീയമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അത് ഏറെ ആസ്വാദകരമാകുന്ന രീതിയില്‍ അദ്ദേഹം ആവിഷ്ക്കരിക്കുമ്പോഴും ആത്മസംസ്കരണത്തിന്റെ വഴിതുറക്കുന്ന ആശയങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം മുന്നോട്ട്പോയത് എന്നതാണ് അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം.
മലയാളി മുസ്ലിം കേട്ടു ശീലിച്ച മതപ്രസംഗ ശൈലിയില്‍ നിന്നും മാറി പുതിയൊരു ശൈലിയിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം. ആ ശൈലി മാറ്റത്തിന് പില്കാലത്ത് പിന്തുടര്‍ച്ചക്കാരുമുണ്ടായി. അന്നുവരെ നിലനിന്നിരുന്ന ശൈലിയില്‍ മാറ്റംവരുത്തി എന്നതിനര്‍ത്ഥം അന്നോളം നിലനിന്നിരുന്ന ശൈലിയില്‍ അപാകതകളുണ്ടായി എന്നല്ല. വ്യത്യസ്ത ശൈലിയിലൂടെ പുതുമകള്‍ ഏറ്റെടുത്തു എന്നുമാത്രം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പഴയ ശൈലി ഇന്നും തുടരുന്നവരും അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ട്.
മതപരമായ കാര്യത്തിലും രാഷ്ട്രീയ കാര്യത്തിലും കൃത്യമായ നിലപാടുകളും, അത് പല ഘട്ടങ്ങളിലായി തുറന്നു പറയാനുള്ള ആര്‍ജവവും അദ്ദേഹം പ്രകടിപ്പിച്ചു. ശരീഅത്ത് സംവാദകാലത്തും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷമുണ്ടായ രാഷ്ട്രീയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ആശ്വാസം പകരുകയും ചെയ്യുന്നതായിരുന്നു. പിതാവ് പൂക്കോയ തങ്ങളുമായുള്ള ബന്ധം അദ്ദേഹം പല ഇന്റര്‍വ്യൂകളിലും പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്. മലബാറിലെത്തിയാല്‍ പാണക്കാട് വീട്ടില്‍ എത്തുക എന്നതും പതിവായിരുന്നു. പാണക്കാട് കുടുംബത്തിലെ തലമുറകളിലേക്ക് ആ ബന്ധം അദ്ദേഹം നിലനിര്‍ത്തി. ജേഷ്ഠന് ശിഹാബ് തങ്ങളുമായി നാലു പതിറ്റാണ്ടിന്റെ സൗഹൃദം കാത്തു സൂക്ഷിക്കാനായി എന്ന് അദ്ദേഹം പറയുമ്പോഴെല്ലാം വളരെ വികാരഭരിധിതനായിരുന്നു. സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍, റഈസുല്‍ മുഹഖിക്കീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ല്യാര്‍, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവരുമായി വലിയ ബന്ധമായിരുന്നു അദ്ദേഹത്തിന്. തലമുറകളിലേക്ക് വെളിച്ചം പകര്‍ന്ന ആ വിളക്കുമാടം കണ്മറഞ്ഞു. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ പരലോകത്ത് പ്രകാശം പരത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ദേശീയപാതയില്‍ തോട്ടപ്പള്ളി മുതല്‍ പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയില്‍ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്. പ്രഭാഷണവും യാത്രകളുമൊക്കെ ഒഴിവാക്കി വീട്ടില്‍ കഴിയുമ്പോഴും ഉസ്താദിന്റെ സ്നേഹവാത്സല്യങ്ങള്‍ തേടി ഇപ്പോഴും ഇവിടേക്ക് ആളുകള്‍ വന്നുപോകുന്നു.
;ഇന്ന് അന്തരിച്ച വൈലിത്തറ മൗലവിയെക്കുറിച്ച് അനുസ്മരണം
1960കള്‍ മുതല്‍ ഇസ്ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് കരുത്തുറ്റ ദാര്‍ശനിക ചിന്തകള്‍ പകര്‍ന്നുനല്‍കിയാണ് വൈലിത്തറ ശ്രദ്ധേയനാകുന്നത്. മതവും മനുഷ്യനും തമ്മിലുള്ള ജീവിത സമവാക്യത്തെ വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളെ തൊട്ട് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മതപ്രഭാഷണ രംഗത്ത് വൈലിത്തറ പുതിയൊരു അധ്യായം തുറന്നത്. അന്നോളം കേട്ടുപരിചയിച്ചതിനപ്പുറം മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രബോധന സദസുകളെ സാംസ്കാരിക സദസുകള്‍ കൂടിയാക്കിയ വൈലിത്തറയുടെ വൈഭവം ആഗോള മുസ്ലിം സമൂഹത്തില്‍ ഗൗരവമേറിയ ചര്‍ച്ചയായിരുന്നു.ഖുര്‍ആന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചത് നാട്ടുകാരായ കളത്തിപ്പറമ്പില്‍ മൊയ്തീന്‍കുഞ്ഞ് മുസലിയാരില്‍ നിന്നും ഹൈദ്രോസ് മുസലിയാരില്‍ നിന്നുമാണ് കര്‍മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങളാകട്ടെ ആലി മുസലിയാര്‍, വടുതല കുഞ്ഞു ബാവ മുസലിയാര്‍ എന്നിവരില്‍ നിന്നും പഠിച്ചു.
പന്ത്രണ്ടാം വയസില്‍ തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്‍ ചേര്‍ന്നു പാപ്പിനിപ്പള്ളി മുഹമ്മദ് മുസലിയാരുടെ ദറസില്‍ ചേര്‍ന്നു.
പതിനാലാമത്തെ വയസ്സില്‍ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസലിയാരുടെ ദറസില്‍ ചേര്‍ന്നു. ഓച്ചിറ ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസകാലഘട്ടം ജീവിതത്തില്‍ മറക്കാനാകാത്ത ഒട്ടേറെ സന്ദര്‍ഭങ്ങളാണ് വൈലിത്തറക്ക് സമ്മാനിച്ചത്.
ആദ്യപ്രഭാഷണം പതിനെട്ടാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന് ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു ‘വണ്ടര്ഫുള് മാന്‍’ എന്ന്. പിന്നീട് നിരന്തരം വേദികള്‍ ലഭിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു. ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അന്സ്വാറുല് മുസ്ലിമീന് മദ്രസാങ്കണത്തിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളും കേള്‍വിക്കാരനായി എത്തി. രാത്രി 10 മണിവരെ മാത്രമാണ് സാധാരണ പ്രഭാഷണം അനുവദിക്കുക. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗം പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടു. ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. കാരണം അവര്‍ പറഞ്ഞതൊക്കെ മുസ്ലിമിന് വേണ്ടി മാത്രമായിരുന്നില്ല. എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും ഒരു പോലെ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്. ഖുര്‍ആനെയും ഇസ്ലാമിക ജീവിത ചര്യയെയും കുറിച്ച് അമുസ്ലിംകള് പഠിക്കണം. മറ്റ് മതങ്ങളുടെ നന്മയെ കുറിച്ച് തീര്‍ച്ചയായും ഇസ്ലാംമത വിശ്വാസികളും അറിഞ്ഞിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
മതപ്രഭാഷണത്തിന് നിശ്ചിതഘടനയും ശൈലിയുമൊക്കെ ഉണ്ടായിരുന്ന കാലത്താണ് അദ്ദേഹം ഈ രംഗത്തേക്ക് വരുന്നത്. പരമ്പരാഗത ശൈലിയിലുള്ള പ്രഭാഷണങ്ങള്‍ കേട്ട് യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ അതില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയിരുന്നു. പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ പ്രഭാഷണത്തിന് വടക്കന്‍ കേരളത്തിലാകെ നല്ല സ്വീകാര്യം ലഭിച്ചു. ഭഗവത്ഗീതയും ഉപനിഷത്തുകളും പരാമര്‍ശിച്ചും കുമാരനാശാന്റെയും ചങ്ങമ്പുഴയുടെയും ആശയങ്ങള്‍ കടമെടുത്തും വിശാലമായ കാഴ്ചപാടുകളായിരുന്നു ഓരോ പ്രഭാഷണങ്ങളും.കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ മസ്ജിദുകള്‍ നിര്‍മിക്കാന്‍ അദ്ദേഹം പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു.
നിരവധി വിദേശ രാജ്യങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ , സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, മര്‍ഹും കണ്ണിയത്തുസ്താദ്, മര്‍ഹൂം ശംസുല്‍ ഉലമ തുടങ്ങിയ മഹത്തുക്കളുമായി വലിയ ആത്മബന്ധം നിലനിര്‍ത്തിയിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ദേശീയപാതയില്‍ തോട്ടപ്പള്ളി മുതല്‍ പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയില്‍ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്. പ്രഭാഷണവും യാത്രകളുമൊക്കെ ഒഴിവാക്കി വീട്ടില്‍ കഴിയുമ്പോഴും ഉസ്താദിന്റെ സ്നേഹവാത്സല്യങ്ങള്‍ തേടി ഇപ്പോഴും ഇവിടേക്ക് ആളുകള്‍ വന്നുപോകുന്നു.
ഇതിലൂടെ സംരക്ഷിതസ്മാരകങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും യു.എന്‍ സാമ്പത്തികസഹായം ലഭിക്കും. ആക്രമണം ഗുരുതരമായി ഐക്യരാഷ്ട്രസഭ കാണുകയും ചെയ്യും.
യു.എന്നിന്രെ ലോകപൈതൃകസ്മാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇനി യുക്രൈയിന് നഗരമായ ഒഡേസയും. നിരവധി അത്യപൂര്വശില്പങ്ങളുടെയും മന്ദിരങ്ങളുടെയും കലവറയാണ് ഒഡേസ. ഇവിടെയാണ് റഷ്യ കഴിഞ്ഞമാസം ആക്രമണം നടത്തിയത്. യുക്രൈയിനിലെ മൂന്നാമത്തെ വലിയ നഗരവും തുറമുഖപട്ടണവുമാണിത.് യൂറോപ്യന്‍ വാസ്തുവിദ്യയിലുള്ള കെട്ടിടങ്ങള്‍കൊണ്ട് സമ്പന്നമാണിവിടം.സംരക്ഷിതസ്മാരകങ്ങളെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ജനങ്ങള്‍ മിക്കയിടത്തും മണല്‍ചാക്കുകള്‍ കൂട്ടിയിട്ടിരുന്നു. റഷ്യ-യുക്രൈയിന് യുദ്ധം തുടങ്ങിയ ശേഷം ടൂറിസ്റ്റുകളിലും പ്രദേശത്തെ ജനങ്ങളിലും വലിയ ഭീതിയും ആകുലതയുമാണ് ഒഡേസയെക്കുറിച്ചുള്ളത.് റഷ്യയുടെ എതിര്‍പ്പിനെ വിഗണിച്ചാണ് യു.എന്‍ സാംസ്കാരികസംഘടനാ (യുനെസ്കോ) ഡയറക്
ര്‍ ജനറല്‍ ഒഡ്രി അസോലെ പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ സംരക്ഷിതസ്മാരകങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും യു.എന്‍ സാമ്പത്തികസഹായം ലഭിക്കും. ആക്രമണം ഗുരുതരമായി ഐക്യരാഷ്ട്രസഭ കാണുകയും ചെയ്യും.