അബൂജ: വടക്കുകിഴക്കന്‍ നൈജീരിയിയല്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. കാമറൂണ്‍ അതിര്‍ത്തിക്കു സമീപം ബോര്‍ണോ സ്‌റ്റേറ്റിലെ ഗംബോറു പട്ടണത്തിലാണ് സംഭവം. സുബ്ഹി നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ പള്ളി തകരുകയും തീപിടിക്കുകയും ചെയ്തു. സുബ്ഹി നമസ്‌കാരത്തിനുവേണ്ടി പോകുമ്പോഴാണ് പള്ളിയില്‍നിന്ന് സ്‌ഫോടന ശബ്ദം കേട്ടതെന്ന് ദൃക്‌സാക്ഷികളിലൊരാളായ അലി മുസ്തഫ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തീവ്രവാദ സംഘടനയായ ബോകോഹറം മുമ്പും ഇവിടെ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഡിസംബര്‍ ആദ്യം ബിയു നഗരത്തിലുണ്ടായ രണ്ട് ചാവേറാക്രമണങ്ങളില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.