സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര് പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്.ഐ.ആര്) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.
ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഈ മാസം ആദ്യം എസ്.ഐ.ആര് ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള് ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്കി.
എറണാകുളത്ത് നിന്ന് കസ്റ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവായ ബണ്ടി ചോറിനെ വിട്ടയച്ചു. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഇല്ലാത്തതിനാലാണ് വിട്ടയച്ചത്. അഡ്വക്കറ്റ് ബി.എ ആളൂരിനെ കാണാനാണ് വന്നതെന്നും ആളൂര്‍ മരിച്ചത് അറിഞ്ഞില്ലെന്നും ബണ്ടി ചോര്‍ റെയില്‍വേ പൊലീസിന് മൊഴി നല്കി.
ബണ്ടി ചോര്‍ ഇന്ന് രാവിലെ മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു. വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ ഇന്നലെ രാത്രി തടഞ്ഞുവെച്ചിരുന്നത്. മറ്റൊരു കേസില്‍ ഹാജരാകാന്‍ എത്തിയതെന്നായിരുന്നു വാദം. എന്നാല്‍, പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ആളൂര്‍ വക്കീലിനെ കാണാനാണ് എത്തിയതെന്നും ഇവിടെയെത്തിയപ്പോഴാണ് മരിച്ച വിവരമറിയുന്നതെന്നും ഇയാള്‍ വ്യക്തമാക്കി.
എഴുന്നൂറിലധികം കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ബണ്ടി ചോര്‍. നിലവില്‍ കേരളത്തില്‍ കേസുകളൊന്നും ഇല്ല. തൃശൂരിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനാണ് എറണാകുളത്ത് എത്തിയത്. തൃശൂരിലെ കവര്‍ച്ച കേസില്‍ ബണ്ടി ചോറിനെ കോടതി വെറുതെ വിട്ടിരുന്നു.
യു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
ക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
നൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി
ജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു