വളാഞ്ചേരി: പ്രമുഖ സൂഫിവര്യനും മത പണ്ഡിതനുമായ അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ വഫാത്തായി. ഇന്നു രാവിലെ 11.50ന് വളാഞ്ചേരി അത്തിപ്പററ ഫത്ഹുല്‍ ഫത്താഹിനു സമീപത്തെ സ്വവസതിയില്‍ വെച്ചാണ് മരണം. മുസ്ലീം കേരളത്തിലെ മത ഭൗതിക വൈജ്ഞാനിക മേഖലയില്‍ നിരവധി സംരംഭങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അത്തിപ്പറ്റ ഉസ്താദിന് 82 വയസായിരുന്നു. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8 മണിക്ക്.

അത്തിപ്പറ്റ ഉസ്താദിന്റെ വഫാത്തിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത് ലീഗ് ജാഥ നിര്‍ത്തിവെച്ചതായി പ്രസിഡന്റെ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു.