Connect with us

kerala

സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ നീക്കം: സമസ്തയുമായി ബന്ധമില്ല എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

വളരെ ഗൗരവമായാണ് പാർട്ടി വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഉമ്മർ ഫൈസി മുക്കം നടത്തിയ പ്രസ്താവനക്ക് സമസ്തയുമായി ബന്ധമില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലെന്നും വളരെ ഗൗരവമായാണ് പാർട്ടി വിഷയത്തെ കാണുന്നതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തിൽ സമസ്ത നേതാക്കളുമായി ബന്ധപ്പെട്ട് കാര്യമായ ചർച്ചകൾ തുടരുകയാണ്. കൂടിയാലോചനകൾ നടന്നുവരികയാണ്. ബന്ധമില്ല എന്ന് പറഞ്ഞാൽ മാത്രം പോര. ഇതിനൊരു തീരുമാനം വേണ്ടി വരും. ഇത്തരം പ്രസ്താവനകൾ ഗൗരവമുള്ള കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending