india
ഗോ സംരക്ഷകരുടെ ആക്രമണം; രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അയര്‍ലന്‍ഡ് അഭയം നല്കി
2017ല്‍ വ്യാപാരി നാടുവിട്ടതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു 50കാരന്.

ഗോ സംരക്ഷകരുടെ ആക്രമണത്തിനു പിന്നാലെ രാജ്യം വിട്ട മുംബൈ സ്വദേശിയ്ക്ക് അഭയം നല്കി അയര്‍ലന്‍ഡ്. മുംബൈ സ്വദേശിയായ വ്യാപാരിയുടെ അഭയാര്‍ത്ഥി അപേക്ഷം അയര്‍ലന്‍ഡ് അംഗീകരിച്ചു. 2017ല്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യം വിട്ട വ്യാപാരിക്കാണ് അയര്‍ലന്‍ഡ് അഭയം നല്‍കിയത്. 2017ല്‍ വ്യാപാരി നാടുവിട്ടതിനെ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ അഭയം തേടുകയായിരുന്നു 50കാരന്.
മാംസവുമായി പോകുന്നതിനിടെയാണ് ആദ്യം ആക്രമണമുണ്ടായത്. പിന്നീട് വ്യാപാരിയുടെ കട ആക്രമിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ പൊലീസിനെ സമീപിച്ചെങ്കിലും കച്ചവടം നിര്‍ത്താനായിരുന്നു പോലീസ് നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍ വീടിനു നേരെയും ആക്രമണം ഉണ്ടാവുമെന്ന് കണ്ടതോടെ കുടുംബവുമായി ഇയാള്‍ നാടുവിടുകയായിരുന്നു.
വ്യാപാരിയും മകനും ട്രക്കില്‍ മാംസം കൊണ്ടുപോകുമ്പോഴായിരുന്നു ആദ്യ ആക്രമണം. ഗോ സംരക്ഷകര്‍ അവരെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടും, പോലീസ് തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദേഹം പറയുന്നു.
2017 ജൂണ്‍ 28 ന്, ആളുകള്‍ അദേഹത്തിന്റെ കടയും ജീവനക്കാരനെയും ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ വ്യാപാരം നിര്‍ത്തിവെച്ചു. എന്നാല്‍ തന്നെ കൊല്ലാന്‍ പദ്ധതിയുണ്ടെന്ന് ഭയന്ന് മുംബൈ സ്വദേശി രാജ്യം വിടുകയായിരുന്നു.
2017 ഓഗസ്റ്റില്‍ മുംബൈയില്‍ നിന്ന് നാടുവിട്ട് യുകെ വഴി 2017 ഓഗസ്റ്റ് 20 ന് ഡബ്ലിനില്‍ എത്തുകയായിരുന്നു. ഏഴ് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് അഭായര്‍ത്ഥി അപേക്ഷ അംഗീകരിച്ചത്.
അഭയാര്‍ത്ഥി അപേക്ഷയെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം തന്റെ ഇന്ത്യന്‍ പൗരത്വത്തിന്റെ തെളിവ്, എഫ്ഐആറിന്റെ പകര്‍പ്പ്, തന്റെ ബിസിനസിന്റെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍, ആക്രമണത്തില്‍ തനിക്ക് സംഭവിച്ച പരിക്കുകളുടെ ഫോട്ടോകള്‍ എന്നിവ സമര്‍പ്പിച്ചു.
india
ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനം; നിരവധി പേര് മരിച്ചതായി സൂചന
ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
india
തെരഞ്ഞെടുപ്പ് കമ്മീഷന് മരിച്ചെന്ന് വിധിയെഴുതിയവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി
പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പ്രകടനം

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത്വിട്ട കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി. ജീവിതത്തിലെ ഒരു അമൂല്യ അനുഭവം എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ മരിച്ചുവെന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 50 പേരുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിജെപി നടത്തിയ വോട്ട് കൊള്ള ബീഹാറിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
india
അദ്ദേഹത്തിന്റേത് തമിഴ്നാടിനും തമിഴിനും എതിരായ നിലപാട്; തമിഴ്നാട് ഗവര്‍ണറില്‍ നിന്ന് ഡോക്ടറേറ്റ് വാങ്ങാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥിനി
കഴിഞ്ഞ ദിവസം തമിഴ്നാട് മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദാനചടങ്ങില്‍ വെച്ചാണ് സംഭവം.

ബിരുദാനചടങ്ങില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവിയില്‍ നിന്നും ഡോക്ടറേറ്റ് വാങ്ങാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ത്ഥി ജീന്‍ ജോസഫ്. ഗവര്‍ണര്‍ തമിഴ്നാടിനും തമിഴിനും എതിരായത് കൊണ്ടാണ് വിസമ്മതിച്ചതെന്ന് ജീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം തമിഴ്നാട് മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദാനചടങ്ങില്‍ വെച്ചാണ് സംഭവം. ബിരുദം ഗവര്‍ണറുടെ കയ്യില്‍ നിന്ന് സ്വീകരിക്കാതെ വിദ്യാര്‍ത്ഥി വൈസ് ചാന്‍സലറില്‍ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
Film3 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
india3 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
film2 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു
-
kerala3 days ago
‘അറസ്റ്റുകൊണ്ട് രാഹുൽ ഗാന്ധിയെ നേരിടാനാവില്ല, ലോകചരിത്രത്തിൽ അടയാളപ്പെടുത്തുന്ന സമരം’; വി.ഡി. സതീശൻ