kerala

അതുല്യയുടെ മരണം; ശരീരത്തില്‍ 46 മുറിവുകള്‍ ഉള്ളതായി റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

By webdesk17

September 05, 2025

ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ ശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നതായി റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് മുതല്‍ ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതാണ് മുറിവുകള്‍. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം നടന്നത് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കഴുത്ത് ഞെരിഞ്ഞുള്ള മരണമാണെന്നും, ഇതു കൊലപാതകമോ ആത്മഹത്യയോ ആകാമെന്നുമുള്ള റീ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് വന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

അതുല്യയെ ഭര്‍ത്താവ് സതീഷ് അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ജൂലൈ 19നാണ് അതുല്യയെ ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സതീഷിന് സംശയരോഗമുണ്ടായിരുന്നുവെന്നും അതുല്യ മറ്റാരുമായും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 2011 ലാണ് അതുല്യയെ സതീഷ് വിവാഹം കഴിച്ചത്.