Connect with us

Culture

നമ്പര്‍ വണ്‍ ഫെഡ്‌റര്‍

Published

on

മെല്‍ബണ്‍: ചരിത്രം സുന്ദരമാണ്…. റോജര്‍ ഫെഡ്‌ററെ പോലെ… കിരീട നേട്ടത്തിലും ടെന്നിസ് ആധികാരികതയിലും ലോകത്തോളം ഉയര്‍ന്ന താരം. ക്ലാസിക് ടെന്നിസിന്റെ ശക്തനായ വക്താവായി കാലഘട്ടം അംഗീകരിച്ച പ്രതിഭ. പ്രായത്തിന്റെ വേവലാതികള്‍ക്കിടയിലും സുന്ദരമായ ടെന്നിസിന്റെ ആ അശ്വമേഥം ഇന്നലെ ലോര്‍ഡ് ലേവര്‍ അറീന കണ്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സൂപ്പര്‍ താരത്തിന്. സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അടിയറവ് പറയിച്ചാണ് ഫെഡറര്‍ കീരീടം സ്വന്തമാക്കിയത്. മൂന്നു മണിക്കൂര്‍ 38 മിനിറ്റ് കൊണ്ടായിരുന്നു ഫെഡററുടെ വിജയം. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഫെഡറര്‍ ഒരു ഗ്രാന്‍സ്ലാം കിരീട വിജയം നേടുന്നത്. ഓസ്‌ട്രേലിയന്‍ ഓപണ്‍ കൂടി സ്വന്തമായതോടെ കരിയറിലെ 89-ാം കിരീടവും 18-ാം ഗ്രാന്‍സ്ലാം കിരീടവുമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ നദാലിനെ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3. ആദ്യ സെറ്റ് അനായാസം ജയിച്ച ഫെഡറര്‍ക്കെതിരെ രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് നദാല്‍ ശക്തമായി തിരിച്ചടിച്ചു. ഇതോട മൂന്നാം സെറ്റ് 6-1ന് കൈക്കലാക്കുകയായിരുന്നു ഫെഡറര്‍. എന്നാല്‍ നാലാം സെറ്റ് 3-6ന് നദാല്‍ പിടിച്ചതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു. 6-3നായിരുന്നു അവസാന സെറ്റില്‍ ഫെഡറുടെ വിജയം. അവസാന സെറ്റില്‍ ആദ്യ രണ്ടു പോയിന്റുകള്‍ നദാല്‍ നേടിയതോടെ മത്സരം സ്പാനിഷ് താരത്തിനൊപ്പമാണെന്ന് തോന്നിച്ചു. എന്നാല്‍ സമ്മര്‍ദങ്ങളില്‍ പതറാതെ പരിചയസമ്പത്ത് കൂട്ടായപ്പോള്‍ അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടും ഫെഡറര്‍ ഗ്രാന്‍സ്ലാം വിജയിയാകുകയായിരുന്നു. ഫെഡററുടെ അവസാന ഗ്രാന്‍സ്ലാം നേട്ടം 2012 ല്‍ ആയിരുന്നു. അന്ന് വിംബിള്‍ഡണ്‍ വിജയി ആയിരുന്നു ഫെഡ്. ഇതോടെ രണ്ട് വര്‍ഷത്തിനിപ്പുറം ഗ്ലാന്‍സ്ലാം കിരീടം സ്വന്തമാക്കാമെന്ന റാഫേലിന്റെ പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതോടെ, ഏറ്റവുമധികം ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ പുരുഷതാരമെന്ന റെക്കോര്‍ഡും ഫെഡറര്‍ അരക്കിട്ടുറപ്പിച്ചു. അതേ സമയം, ഗ്രാന്‍സ്ലാം ഫൈനലുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളതില്‍ ഫെഡററിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഗ്രാന്‍സ്ലാം ഫൈനലില്‍ നദാലിനെ തോല്‍പ്പിക്കുന്നത് 10 വര്‍ഷത്തിനുശേഷം ഇതാദ്യവും. 2007ല്‍ വിംബിള്‍ഡിനിലായിരുന്നു കിരീടപ്പോരാട്ടത്തില്‍ നദാലിനെതിരെ ഫെഡററിന്റെ അവസാന ജയം. അതിനു തൊട്ടുമുന്‍പുള്ള വര്‍ഷവും വിംബിള്‍ഡനില്‍ നദാലിനെ വീഴ്ത്തി ഫെഡറര്‍ കിരീടം നേടിയിരുന്നു. എന്നാല്‍, നേര്‍ക്കുനേര്‍ കീരീടപ്പോരാട്ടങ്ങളില്‍ നദാലിനെ വിജയം അനുഗ്രഹിച്ച സന്ദര്‍ഭങ്ങളായിരുന്നു ഏറെ: ഫ്രഞ്ച് ഓപ്പണ്‍ (2006, 2007, 2008, 2011), വിംബിള്‍ഡന്‍ (2008), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009) എന്നിവ നദാലിനൊപ്പം നിന്നിരുന്നു.

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending