Connect with us

india

ബാബരി കേസ്; സിബിഐ അപ്പീല്‍ പോകില്ലെന്ന് റിപ്പോര്‍ട്ട്

പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.

Published

on

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സിബിഐ അപ്പീല്‍ പോകില്ലെന്ന് റിപ്പോര്‍ട്ട്. ലക്‌നൗ വിചാരണ കോടതിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മടിച്ചുനില്‍ക്കുകയാണ് സിബിഐ. സിബിഐ ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി കേസിലെ 32 പ്രതികളേയും വെറുതെ വിട്ടത്.

സിബിഐക്ക് കനത്ത തിരിച്ചടി നേരിട്ട കേസിലും മൗനം തുടരുകയാണ് അന്വേഷണ ഏജന്‍സിയായ സിബിഐ. സിബിഐ നല്‍കിയ തെളിവുകള്‍ ദുര്‍ബലമായതിനാല്‍ ഭരണതലത്തില്‍ നിന്നും കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടുകയാണ്. ഇതിനിടയില്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ടു പോകാനുള്ള സാധ്യത വിരളമാണ്. അപ്പീല്‍ നല്‍കാന്‍ രണ്ടുമാസത്തെ സാവകാശമുണ്ട്. അതേസമയം, സിബിഐയുടെ നിലപാട് കാത്തിരിക്കുകയാണ് മുസ്‌ലിം സംഘടനകള്‍. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി തുടങ്ങിയവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രത്യേക കോടതി ജഡ്ജ് ജ. സുരേന്ദ്രകുമാര്‍ യാദവാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. രണ്ടായിരം പേജ് വരുന്നതാണ് വിധി. പള്ളി തകര്‍ത്തത് ആസൂത്രിതമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ല എന്നും മസ്ജിദ് തകര്‍ക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ഉണ്ടായിരുന്നില്ല എന്നുമാണ് കോടതിയുടെ നിരീക്ഷണം.

വിധി കേള്‍ക്കാന്‍ പ്രതികളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, സതീഷ് പ്രധാന്‍, നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. ഫൈസാബാദ് എംപി ലല്ലു സിങ്, ഉന്നാവോ എംപി സാക്ഷി മഹാരാജ്, കൈസര്‍ഗഞ്ച് എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, രാമക്ഷേത്ര ട്രസ്റ്റ് അംഗം ചംപത് റായ് തുടങ്ങിയവര്‍ ഹാജരായിരുന്നു. മൊത്തം 32 പ്രതികളില്‍ 26 പേരാണ് ഹാജരായിരുന്നത്.

28 വര്‍ഷം നീണ്ട വിചാരണക്കിടെ 354 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. മൊത്തം 49 പ്രതികളാണ് രണ്ട് കേസുകളിലായി (എഫ്‌ഐആര്‍ 197/1992, 198/1992) ഉള്ളത്. ഇതില്‍ 17 പേര്‍ മരിച്ചു. എട്ട് ബിജെപി നേതാക്കളുടെ പേരാണ് എഫ്‌ഐആറില്‍ ഉള്ളത്. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, വിനയ് കത്യാര്‍, സാക്ഷി മഹാരാജ്, ലല്ലു സിങ്, ബിബി ശരണ്‍ സിങ് എന്നിവര്‍.

ലഖ്‌നൗവിലെ കൈസര്‍ബാഗിലെ ഓള്‍ഡ് ഹൈക്കോര്‍ട്ട് ബില്‍ഡിങിലെ അയോധ്യ പ്രകാരന്‍ കോടതിയിലായിരുന്നു വിചാരണ നടപടികള്‍. 2017ലാണ് സുപ്രിംകോടതി കേസ് ഈ കോടതിയിലേക്ക മാറ്റിയത്. പ്രതിദിന വിചാരണ നടത്തണം, ജഡ്ജിയെ സ്ഥലം മാറ്റരുത് എന്നീ രണ്ട് ഉപാധികള്‍ വച്ചാണ് സുപ്രിംകോടതി പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്മസ്ഥലമാണ് എന്നാരോപിച്ചായിരുന്നു മസ്ജിദ് ധ്വംസനം. പിന്നീട് ബാബരി മസ്ജിദ്‌രാമജന്മഭൂമി ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിലനിന്നിരുന്ന സ്ഥലം സുപ്രിം കോടതി രാമക്ഷേത്രത്തിനായി വിട്ടു കൊടുത്തിരുന്നു. എന്നാല്‍ മസ്ജിദ് തകര്‍ത്തത് നിയമ ലംഘനമാണ് എന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു.

india

മണിപ്പൂരിൽ 40 ഗോത്രവർഗക്കാരെ പൊലീസ് വെടിവെച്ചുകൊന്നു; അമിത്ഷായുടെ സന്ദർശനം ഇന്ന്

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ നേതൃത്വത്തില്‍ നാളെ രാഷ്ട്രപതിയെ കാണും

Published

on

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും. സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദര്‍ശിക്കും.

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ നേതൃത്വത്തില്‍ നാളെ രാഷ്ട്രപതിയെ കാണും.

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ചില ഗോത്രവര്‍ഗ സംഘങ്ങള്‍ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇന്നലെ രാത്രി ഇംഫാലില്‍ ഉണ്ടായ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘര്‍ഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനില്‍ക്കെ, ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പറഞ്ഞത്.

Continue Reading

india

അരിക്കൊമ്പന്‍ കാടുകയറി;കാടിറങ്ങി വന്നാല്‍ മയക്കുവെടി വയ്ക്കും

ആന ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്

Published

on

അരിക്കൊമ്പന്‍ ഇനി ജനവാസമേഖലയില്‍ ഇറങ്ങിയില്‍ നേരിടാന്‍ കുങ്കിയാനകളെ കമ്പത്ത് തയ്യാറാക്കി നിര്‍ത്തി തമിഴ്‌നാട് വനംവകുപ്പ്. ആന ഇപ്പോള്‍ ഉള്‍കാട്ടിലേക്ക് തിരിച്ചു പോയിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ കുത്തനച്ചി വനത്തിലാണ് ആരിക്കൊമ്പനുള്ളത്. ആന കാടിറങ്ങി വന്നാല്‍ ഉടനെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.

ഈ സാഹചര്യത്തില്‍ ആനയെ മയക്കുവെടി വച്ച് പ്രദേശത്തു നിന്ന് മാറ്റേണ്ടിവന്നാല്‍ സഹായത്തിനാണ് ആനമല ടോപ് സ്ലിപ്പില്‍ നിന്നു കുങ്കിയാനകളെ കൊണ്ടുവന്നത്. ഗൂഡല്ലൂര്‍- തേനി ബൈപാസിന്റെ സമീപത്തെ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയെത്തിയ കുങ്കിയാനകളെ വൈകീട്ടോടെ കമ്പം ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാറ്റി.

 

Continue Reading

india

പാര്‍ലമെന്റ് മാര്‍ച്ച്: ഗുസ്തി താരങ്ങള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്‌

കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

on

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. കലാഹശ്രമം, നിയമവിരുദ്ധമായി സംഘം ചേരല്‍, പൊതുപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരിച്ച് ഗുസ്തി താരങ്ങളും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാജ്യം ഇനി കാണാന്‍ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച് വനിതാ ഗുസ്തി താരങ്ങളുടെ സത്യാഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കി. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഘര്‍ഷം. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്.

Continue Reading

Trending