Connect with us

More

ഒടുക്കം ബാര്‍സ കലമുടച്ചു, നേട്ടം റയലിന്

Published

on

നുവോ കാമ്പ്: ബാര്‍സിലോണ സ്വന്തം മൈതാനത്ത് കൊമ്പന്മാരായിരുന്നു… പക്ഷേ അവസാനത്തില്‍ കരുത്തോടെ കളിച്ച റയല്‍ ഒപ്പമെത്തി. ലാലീഗയില്‍ മുന്നില്‍ കുതിക്കുകയായിരുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ ബാര്‍സ അവസാനം വരെ പേടിപ്പിച്ചിരുന്നു-പക്ഷേ സെര്‍ജിയോ റാമോസിന്റെ മിന്നും ഹെഡ്ഡര്‍ അവസാന മിനുട്ടില്‍ വലയില്‍ പതിച്ചപ്പോള്‍ മെസിയും നെയ്മറും സുവാരസും തലയില്‍ കൈ വെച്ചു. പോയന്റ് ് ടേബിളില്‍ മുന്നില്‍ പറക്കുന്ന റയലിനെ വിറപ്പിക്കുന്നതില്‍ ലൂയിസ് എന്‍ട്രികയുടെ സൂപ്പര്‍ സംഘം വിജയിച്ചിരുന്നു. ഗോള്‍ രരഹിതമായ ഒന്നാം പകുതിക്ക് ശേഷം ഉറുഗ്വേക്കാരന്‍ ലൂയിസ് സുവാരസാണ് നിര്‍ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്ത് ടീമിന് ലീഡ് സമ്മാനിച്ചത്. സ്‌റ്റേഡിയം നിറഞ്ഞ കാണികള്‍ക്ക് നടുവില്‍ നെയ്മറിന്റെ അതിസുന്ദരമായ ഫ്രീകിക്ക്… പെനാല്‍ട്ടി ബോക്‌സില്‍ ഒപ്പം ചാടിയ റയല്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സുവാരസിന്റെ കനമുളള ഹെഡ്ഡര്‍…. സ്‌റ്റേഡിയം ഇളകി മറിഞ്ഞ ആ നിമിഷത്തിന് ശേഷം മൈതാനത്ത് ബാര്‍സ മാത്രമായിരുന്നു.

4549സുന്ദരമായൊരു സിറ്റര്‍ നെയ്മര്‍ പാഴാക്കി. ഗോള്‍ക്കീപ്പര്‍മാര്‍ മാത്രം മുന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ വോളിയാണ് നെയ്മര്‍ പായിച്ചത്. പക്ഷേ ക്രോസ് ബാറിന് മുകളിലൂടെ പന്ത് പറന്നു. പിറകെ മെസിയും പാഴാക്കി കനകാവസരം. ഗോള്‍ക്കീപ്പര്‍ ജീസസിനെ കബളിപ്പിക്കാന്‍ പായിച്ച ഗ്രൗണ്ടര്‍ പുറത്തേക്കായിരുന്നു. മല്‍സരത്തില്‍ ബാര്‍സ വിജയമുറപ്പിച്ച നിമിഷത്തിലായിരുന്നു റാമോസിന്റെ ഹെഡ്ഡര്‍. കൃസ്റ്റിയാനോ മൂന്ന് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ ശേഷമായിരുന്നു റാമോസിന്റെ തല ഗോള്‍. പക്ഷേ അവസാന നിമിഷത്തില്‍ റയല്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പ്രത്യാക്രമണത്തില്‍ പീക്വയുടെ ഫ്രീ കിക്ക് ഗോള്‍ക്കീപ്പര്‍ ജിസസ് പറന്ന് കുത്തിയകറ്റി. പക്ഷേ ഒഴിഞ്ഞ പോസ്റ്റിലേക്കുളള ഹെഡ്ഡര്‍ രക്ഷപ്പെടുത്താന്‍ ഡിഫന്‍ഡര്‍ കാസിമറോയുടെ ഹെഡ്ഡര്‍ വേണ്ടി വന്നു. റയല്‍ കോച്ച് സിദാന് ആശ്വാസത്തിന്റെ നിമിഷമായിരുന്നു പിന്നെ. അതേ സമയം ലൂയിസ് എന്‍ട്രികെ പതിവ് പോലെ നിരാശനായി കണ്ടു.

Education

അര്‍ധവാര്‍ഷിക സ്‌കൂള്‍ പരീക്ഷ പുനഃക്രമീകരിച്ചു

ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 14 മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ഡിസംബര്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

ഡിസംബര്‍ 16 ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ക്കാണ് മാറ്റം. നേരത്തേയുള്ള ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസിന്റെ ഒന്നാം ഭാഷ പേപ്പര്‍ 16ന് 10 മണിക്കാണ് ആരംഭിക്കേണ്ടിയിരുന്നത്. ഇത് രാവിലെ 9.30 മുതല്‍ 11.15 വരെ ആക്കി പുന:ക്രമീകരിച്ചു.

8ാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 9.30 മുതല്‍ 12.15 വരെ നടക്കും. ഡിസംബര്‍ 16ലെ ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ 21 ന് 1.30 മുതല്‍ 4.15 വരെ നടക്കും.

Continue Reading

Money

സ്വര്‍ണവില പവന് 200 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. പുതിയ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

Continue Reading

Environment

മാന്‍ഡസ് ചുഴലിക്കാറ്റ്; വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങള്‍ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്

Published

on

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മാന്‍ഡസ് ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഓറഞ്ച് ജാഗ്രതാ പുറപ്പെടുവിച്ചു. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇത് സംബന്ധമായ വിവരം പുറത്ത് വിടുകയായിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പുതുച്ചേരിയിലും കാരയ്ക്കലിലും വെള്ളിയാഴ്ച സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ വിദ്യാഭ്യാസ മന്ത്രി എ നമശ്ശിവായം ഉത്തരവിട്ടു.

വടക്ക് തമിഴ്‌നാട്, പുതുച്ചേരി, ശ്രീഹരിക്കോട്ട എന്നിവയ്ക്കിടയിലുള്ള തെക്കന്‍ തീരം കടക്കുകയും ഡിസംബര്‍ 9 അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 10 വരെ പുലര്‍ച്ചെ വരെ മണിക്കൂറില്‍ 6575 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മാന്‍ഡസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പിന്നീട് ദുര്‍ബലമായി മാറാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചു.

Continue Reading

Trending